For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ആര്‍ എല്‍ വി രാമകൃഷ്ണന് എം എ ഭരതനാട്യത്തിന് രണ്ടാം റാങ്ക്

04:08 PM Jun 12, 2024 IST | Online Desk
ആര്‍ എല്‍ വി രാമകൃഷ്ണന് എം എ ഭരതനാട്യത്തിന് രണ്ടാം റാങ്ക്
Advertisement

കാലടി: വലിയ മാനസിക സംഘര്‍ഷത്തിനിടെ എഴുതിയ എം എ പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയതിന്റെ സന്തോഷം ഫേസ്ബുക്കില്‍ പങ്കുവച്ച് ആര്‍ എല്‍ വി രാമകൃഷ്ണന്‍.ഇതോടെ നൃത്തത്തില്‍ ഡബിള്‍ എം എക്കാരനായെന്നും ആര്‍ എല്‍ വി രാമകൃഷ്ണന്‍ ഫേസ് ബുക്കില്‍ കുറിച്ചു.

Advertisement

രാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ് :
'ഒരു സന്തോഷ വാര്‍ത്ത പങ്കുവയ്ക്കട്ടെ കഴിഞ്ഞ രണ്ട് വര്‍ഷമായി ഞാന്‍ കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍ എം എ ഭരതനാട്യം ഫുള്‍ ടൈം വിദ്യാര്‍ത്ഥിയായി പഠിക്കുകയായിരുന്നു. ഇന്നലെ റിസള്‍ട്ട് വന്നു. എം എ ഭരതനാട്യം രണ്ടാം റാങ്കിന് അര്‍ഹനായ വിവരം എന്റെ പ്രിയ സുഹൃത്തുക്കളെ അറിയിക്കുന്നു. കഴിഞ്ഞ മാസം ഉണ്ടായ പ്രശ്‌നങ്ങള്‍ക്കിടയിലായിരുന്നു പരീക്ഷ. അതുകൊണ്ടു തന്നെ വലിയ മാനസിക സംഘര്‍ഷത്തിലാണ് പരീക്ഷ എഴുതിയത്.

അച്ഛനമ്മമാരുടെയും ഗുരുക്കന്മാരുടെയും സഹോദരീ സഹോദരന്മാരുടെയും അനുഗ്രഹം. ഇതോടെ നൃത്തത്തില്‍ ഡബിള്‍ എം എക്കാരനായി'.

Author Image

Online Desk

View all posts

Advertisement

.