For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

പുത്തൻ സവിശേഷതകളുമായി റോള്‍സ് റോയ്‌സിന്റെ ലക്ഷ്വറി ഇലക്ട്രിക് കാർ 'സ്‌പെക്ടര്‍'

03:06 PM Aug 07, 2024 IST | ലേഖകന്‍
പുത്തൻ സവിശേഷതകളുമായി റോള്‍സ് റോയ്‌സിന്റെ ലക്ഷ്വറി ഇലക്ട്രിക് കാർ  സ്‌പെക്ടര്‍
Advertisement
Advertisement

ആഡംബരക്കാർ നിര്‍മാതാക്കളായ റോള്‍സ് റോയ്‌സിന്റെ ആദ്യ ഇലക്ട്രിക് കാറായ സ്‌പെക്ടര്‍ കേരളത്തിൽ പ്രദര്‍ശനത്തിനായി എത്തുന്നു. അത്യാധുനിക സൗകര്യങ്ങളോടുകൂടി നിർമിച്ച ഈ കാറിന്റെ വില 7. 5 കോടി രൂപയാണ്.
കണക്റ്റഡ് കാര്‍ എന്ന സാങ്കേതിക വിദ്യയിലൂടെ കാറിന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ഈ പുതിയ ഡിജിറ്റല്‍ ഇന്റര്‍ഫേസ് നിയന്ദ്രിക്കും. പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗതയിലേക്ക് എത്താനായി വെറും 4. 5 സെക്കന്റുകള്‍ മാത്രമാണ് ഇതിനു വേണ്ടിവരിക എന്നത് മറ്റൊരു പ്രത്യേകതയാണ്.
രണ്ട് വാതിലുകളോടുകൂടിയ കൂപ്പെ മോഡലിലുള്ള സ്‌പെക്ടര്‍ റോള്‍സിന്റെ സെഡാന്‍ മോഡലായ ഫാന്റത്തിന്റെ പിന്‍ഗാമിയാണ്. 2. 5 ദശലക്ഷം കിലോമീറ്റര്‍ പരീക്ഷണ ഓട്ടത്തിനുശേഷമാണ് ഇത് നിരത്തിലെത്തുന്നത്. 2030 ഓടെ ഇലക്ട്രിക് ബ്രാന്‍ഡായി മാറുക എന്ന റോള്‍സിന്റെ ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണിത്.

Tags :
Author Image

ലേഖകന്‍

View all posts

Advertisement

.