Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ആര്‍എസ്എസ് -എഡിജിപി കൂടിക്കാഴ്ച; കൂടെയുണ്ടായിരുന്നവരുട പേരുകള്‍ പുറത്തുവന്നാൽ കേരളം ഞെട്ടും: വിഡി സതീശൻ

03:11 PM Sep 09, 2024 IST | Online Desk
Advertisement

കോഴിക്കോട്: എഡിജിപി എം.ആര്‍ അജിത് കുമാറും ആര്‍എസ്എസ് നേതാവ് റാം മാധവും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ എ.ഡി.ജി.പിക്കൊപ്പം ഉണ്ടായിരുന്നവരുടെ പേരുകള്‍ പുറത്തായാല്‍ കേരളം ഞെട്ടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.കൂടിക്കാഴ്ചയില്‍ ബിസിനസുകാര്‍ മാത്രമല്ല ഉണ്ടായിരുന്നതെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

Advertisement

എ.ഡി.ജി.പി- റാം മാധവ് കൂടിക്കാഴ്ചയില്‍ ആരൊക്കെ പങ്കെടുത്തുവെന്ന് ഇപ്പോള്‍ പറയുന്നില്ല. ഒരു കോക്കസ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. മന്ത്രിസഭയിലെ ഒരു ഉന്നതനും ഈ കോക്കസിന്‍റെ ഭാഗമാണ്. കൂടിക്കാഴ്ചയുടെ അജണ്ട തൃശൂര്‍ പൂരം ആണെന്ന് താൻ പറഞ്ഞിട്ടില്ലെന്നും കാണാൻ പോകുന്ന പൂരമല്ലേയെന്നും സതീശൻ വ്യക്തമാക്കി. എ.ഡി.ജി.പി-ആര്‍.എസ്.എസ് ചര്‍ച്ച നടന്നുവെന്ന തന്‍റെ ആരോപണം ശരിയാണെണ് ഇപ്പോള്‍ തെളിഞ്ഞു. തൃശൂരില്‍ സഹായിക്കാം. പകരം ഞങ്ങളെ ഉപദ്രവിക്കരുതെന്നായിരുന്നു ബി.ജെ.പിയോടുള്ള സി.പി.എമ്മിന്‍റെ സമീപനം. പൂരം കലക്കിയത് നിസാര കാര്യമല്ല, അതില്‍ എ.ഡി.ജി.പിക്ക് നേരിട്ട് പങ്കുണ്ട്. ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Tags :
featuredkerala
Advertisement
Next Article