Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ആര്‍.എസ്.എസ് കൂടിക്കാഴ്ച: എ.ഡി.ജി.പി അജിത് കുമാറിന്റെ മൊഴിയെടുക്കുന്നു

12:29 PM Sep 27, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: ആര്‍.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി എ.ഡി.ജി.പി അജിത് കുമാറിന്റെ മൊഴിയെടുക്കുന്നു.

Advertisement

പൊലീസ് അസ്ഥാനത്ത് വിളിച്ചുവരുത്തിയാണ് ഡി.ജി.പി ഷെയ്ഖ് ദര്‍വേശ് സാഹിബ് മൊഴിയെടുക്കുന്നത്. ഇത് രണ്ടാം തവണയാണ് സംഭവത്തില്‍ എ.ഡി.ജി.പിയുടെ മൊഴി രേഖപ്പെടുത്തുന്നത്. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളിലും അജിത് കുമാറിന്റെ മൊഴി രേഖപ്പെടുത്തും. 2023 മേയ് 22ന് തൃശൂരില്‍ ആര്‍.എസ്.എസ് നേതാവ് ദത്താത്രേയ ഹൊസബാലെയുമായി നടത്തിയ കൂടിക്കാഴ്ച, ഇതിന്റെ 10ാം ദിവസം ജൂണ്‍ രണ്ടിന് തിരുവനന്തപുരം കോവളത്തെ ഹോട്ടലില്‍ ആര്‍.എസ്.എസ് നേതാവ് രാം മാധവുമായി നടത്തിയ കൂടിക്കാഴ്ച എന്നിവയാണ് സംസ്ഥാന പൊലീസ് മേധാവി അന്വേഷിക്കുന്നത്.

കൂടിക്കാഴ്ച വിവരം പുറത്തുവന്നത് സര്‍ക്കാറിനെ ഗുരുതര പ്രതിസന്ധിയിലാക്കിയിരുന്നു. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി പദവിയില്‍നിന്ന് അജിത് കുമാറിന്റെ മാറ്റണമെന്ന ആവശ്യം ഉന്നയിച്ച് സഖ്യ കക്ഷികള്‍ ഉള്‍പ്പെടെ രംഗത്തുവന്നിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തുള്ള അന്വേഷണം സാധ്യമാകില്ല എന്നതാണ് പ്രധാന വെല്ലുവിളി. കൂടിക്കാഴ്ചയില്‍ സര്‍വിസ് ചട്ടലംഘനമോ ഔദ്യോഗിക പദവി ദുരുപയോഗമോ ഉണ്ടെങ്കില്‍ മാത്രമേ നടപടിക്ക് സാധ്യതയുള്ളൂ. എന്നാല്‍, കേസ് രജിസ്റ്റര്‍ ചെയ്തുള്ള അന്വേഷണം സാധ്യമാകാത്തതിനാല്‍ ആര്‍.എസ്.എസിന്റെ ഉന്നത നേതാക്കളായ ഹൊസബാലെയുടെയും രാം മാധവിന്റെയും മൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘത്തിന് കഴിയില്ല.

Tags :
featuredkeralanewsPolitics
Advertisement
Next Article