റബർ കർഷകരെ അപമാനിച്ചു, പത്ത് രൂപ കൂട്ടി
12:05 PM Feb 05, 2024 IST
|
ലേഖകന്‍
Advertisement
റബറിന് 250 രൂപ താങ്ങുവില ഉറപ്പാക്കുമെന്ന് വാഗ്ദാനം നൽകി അധികാരത്തിലെത്തിയ പിണറായി സർക്കാർ മൂന്നു വർഷത്തിനുള്ളിൽ ഇപ്പോൾ വില കൂട്ടി. പക്ഷേ, അതു റബർ കർഷകരെ അപമാനിക്കുന്നതിനു തുല്യമായി. മുൻ ഉമ്മൻ ചാണ്ടി സർക്കാർ 150 രൂപ പ്രഖ്യാപിച്ചു സംഭരിച്ച റബറിന് ഒന്നാം പിണറായി വിജയൻ സർക്കാർ 10 രൂപ കൂട്ടിയിരുന്നു. ഇന്നവതരിപ്പിച്ച പുതുക്കിയ ബജറ്റിലും പത്തു രൂപയാണ് കൂട്ടിയത്. കേരളത്തിൽനിന്ന് അതിവേഗം പിൻവാങ്ങുന്ന റബർ കൃഷി നിലനിർത്താനുള്ള ഒരു നിർദേശവും കഴിഞ്ഞ ദിവസം അവതരിപ്പിക്കപ്പെട്ട കേന്ദ്ര ബജറ്റിലും ഇന്ന് അവതരിപ്പിച്ച സംസ്ഥാന ബജറ്റിലുമില്ല.
Advertisement
Next Article