Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

തമ്പുരാൻ കോട്ടകളിൽ വിള്ളൽ ഉണ്ടാകണമെന്ന് സ്വാമി സച്ചിദാനന്ദ

06:00 PM Dec 06, 2023 IST | ലേഖകന്‍
Advertisement

തിരുവനന്തപുരം: ഭരണസിരാകേന്ദ്രങ്ങൾ തമ്പുരാൻ കോട്ടകളായി നില്ക്കുന്ന സാഹചര്യത്തിൽ കോട്ടയ്ക്ക് വിള്ളൽ ഉണ്ടാകണമെന്നും എല്ലാ ജനവിഭാഗങ്ങൾക്കും ഒരുപോലെ നീതി ലഭിക്കണമെന്നും ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികൾ ആവശ്യപ്പെട്ടു. വൈക്കം സത്യാഗ്രഹ സമരസേനാനികളുടെ കുടുംബസമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈക്കം സത്യാഗ്രഹ സമരം കഴിഞ്ഞ് 100 വർഷം കഴിഞ്ഞ ഇപ്പോഴത്തെ സാഹചര്യത്തിലും പിന്നാക്ക വിഭാഗങ്ങളുടെ അവസ്ഥ ചർച്ച ചെയ്യപ്പെടേണ്ടതാണ്. ചരിത്ര കോൺഗ്രസ് നടക്കുന്ന സ്ഥലത്തെ ടികെ മാധവൻ നഗർ എന്നു നാമകരണം ചെയ്തത് ഏറ്റവും സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

Advertisement

സംഘപരിവാറുകളും കമ്യൂണിസ്റ്റുകാരും ചരിത്രത്തിൽ തിരുത്തലുകൾ വരുത്തുകയാണെന്ന് ടി സിദ്ദിഖ് എംഎൽഎ പറഞ്ഞു. നവോത്ഥാനത്തിൽ യാതൊരു പങ്കുമില്ലാത്തവരാണ് ഇപ്പോൾ അതിന്റെ അവകാശികളാകാൻ ശ്രമിക്കുന്നത്. അനാചാരങ്ങൾക്കെതിരേ ശബ്ദമുയർത്തിയവരെ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. പ്രഫ.അഞ്ചയിൽ രഘു, കെപിസിസി ജനറൽ സെക്രട്ടറിമാരായ കെപി ശ്രീകുമാർ, എംഎം നസീർ എന്നിവർ പ്രസംഗിച്ചു.
വൈക്കം സത്യാഗ്രഹ സമരസേനാനികളുടെ കുടുംബസമ്മേളനത്തിൽ പങ്കെടുത്തവരെ ഉപഹാരം നല്കി കെപിസിസി ആദരിച്ചു. സമാപന സമ്മേളനത്തിൽ വിപി സജീന്ദ്രൻ അധ്യക്ഷത വഹിച്ചു. വിടി ബൽറാം മുഖ്യപ്രഭാഷണം നടത്തി. എം ലിജു, ടി സിദ്ദിഖ്, ജിഎസ് ബാബു, എംഎം നസീർ, കെപി ശ്രീകുമാർ, ജോസഫ് വാഴയ്ക്കൻ, പിഎ സലീം, ഡോ സരിൻ, ആലിപ്പറ്റ ജമീല, അഡ്വ അശോകൻ എന്നിവർ പ്രസംഗിച്ചു.

Tags :
featured
Advertisement
Next Article