ഭരണകക്ഷി എംഎൽഎ തോക്കുമായി നടക്കേണ്ട അവസ്ഥ, ക്രമസമാധാനത്തിൽ നമ്പർ 1 ആണത്രേ: പരിഹസിച്ച് വി ടി ബൽറാം
03:41 PM Sep 02, 2024 IST | Online Desk
Advertisement
തിരുവനന്തപുരം: പത്തനംതിട്ട ജില്ലാ പോലീസ് മേധാവി എസ് സുജിത് ദാസ്, എഡിജിപി എം ആർ അജിത്കുമാർ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി എന്നിവർക്കുനേരേ ഗുരുതര ആരോപണങ്ങളുമായി പി വി അൻവർ എംഎൽഎ. അൻവറിന്റെ ആരോപണത്തിന് പിന്നാലെ സർക്കാരിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് വി ടി ബൽറാം. ഭരണപക്ഷ എംഎൽഎയ്ക്ക് പോലും സ്വയം ജീവൻ രക്ഷിക്കാൻ തോക്കുമായി നടക്കണമെന്ന അവസ്ഥയാണ് ഇന്നാട്ടിൽ ക്രമസമാധാന പാലനത്തിൽ കേരളം നമ്പർ വൺ ആണത്രേയെന്നും ബൽറാം ഫെയ്സ്ബുക്കിൽ കുറിച്ചു.
Advertisement
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;
ഒരു ഭരണപക്ഷ എംഎൽഎക്ക് പോലും സ്വന്തം ജീവൻ രക്ഷിക്കാൻ സ്വയം തോക്കുമായി നടക്കണമെന്ന അവസ്ഥയാണ് ഇന്നാട്ടിൽ.
ക്രമസമാധാന പാലനത്തിൽ കേരളം നമ്പർ വൺ ആണത്രേ!