Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഡോളറിനെതിരെ രൂപക്ക് വീണ്ടും റെക്കോഡ് തകര്‍ച്ച

11:36 AM Dec 27, 2024 IST | Online Desk
Advertisement

മുംബൈ: ഡോളറിനെതിരെ രൂപക്ക് വീണ്ടും റെക്കോഡ് തകര്‍ച്ച. തുടര്‍ച്ചയായ നാലാം ദിവസമാണ് രൂപ തകര്‍ച്ച രേഖപ്പെടുത്തുന്നത്. എട്ട് പൈസയുടെ നഷ്ടമാണ് ഇന്നുണ്ടായത്. ഇതോടെ രൂപയുടെ ഇന്നത്തെ മൂല്യം 85.35 രൂപയായി ഇടിഞ്ഞു. വിദേശ നിക്ഷേപം വന്‍തോതില്‍ പുറത്തേക്ക് ഒഴുകുന്നത് രൂപയുടെ മൂല്യതകര്‍ച്ചക്ക് കാരണമാവുന്നുണ്ട്.

Advertisement

കഴിഞ്ഞ ദിവസവും രൂപക്ക് വന്‍ തകര്‍ച്ച രേഖപ്പെടുത്തിയിരുന്നു. 12 പൈസയുടെ നഷ്ടമാണ് കഴിഞ്ഞ ദിവസം രൂപക്ക് ഉണ്ടായത്. 85.27 രൂപയായാണ് മുല്യം ഇടിഞ്ഞത്. അതേസമയം, ആഗോളതലത്തിലെ ആറ് കറന്‍സികള്‍ക്കെതിരെ ഡോളര്‍ കരുത്ത് കാട്ടി. 0.4 ശതമാനം നേട്ടത്തോടെയാണ് ഡോളര്‍ ഇന്‍ഡക്‌സില്‍ വ്യാപാരം പുരോഗമിക്കുന്നത്. യു.എസ് ട്രഷറി വരുമാനം ഉയര്‍ന്നത് ഡോളര്‍ കരുത്താര്‍ജിക്കാനുള്ള കാരണങ്ങളിലൊന്നാണ്.

എണ്ണയുടെ ഭാവി വിലകളും ഉയര്‍ന്നിട്ടുണ്ട്. ബ്രെന്റ് ക്രൂഡിന്റെ വില 0.7 ശതമാനം ഉയര്‍ന്ന് ബാരലിന് 73.31 ഡോളറിലെത്തി. ഓഹരി വിപണിയില്‍ നേട്ടത്തോടെയാണ് വ്യാപാരം പുരോഗമിക്കുന്നത്. ബോംബെ സൂചിക സെന്‍സെക്‌സില്‍ 207 പോയിന്റ് നേട്ടം രേഖപ്പെടുത്തി.

78,679 പോയിന്റിലാണ് ബോംബെ സൂചികയിലെ വ്യാപാരം. നിഫ്റ്റിയും 88 പോയിന്റ് ഉയര്‍ന്ന് 23,838 പോയിന്റിലെത്തി. വിദേശ ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ 2,376 കോടിയുടെ ഓഹരികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വിറ്റു.

Tags :
Business
Advertisement
Next Article