Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കാന്‍സര്‍ പ്രതിരോധ വാക്‌സിനുമായി റഷ്യ

02:47 PM Dec 18, 2024 IST | Online Desk
Advertisement

കാന്‍സറിന് പ്രതിരോധ വാക്‌സിന്‍ വികസിപ്പിച്ചതായും അത് സൗജന്യമായി വിതരണം ചെയ്യുമെന്നും റഷ്യ. റഷ്യന്‍ ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള റേഡിയോളജി മെഡിക്കല്‍ റിസര്‍ച്ച് സെന്ററിന്റെ ജനറല്‍ ഡയറക്ടര്‍ ആന്‍ഡ്രേ കാപ്രിന്‍ ആണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. സ്വയം നിർമിത കാന്‍സര്‍ പ്രതിരോധ എം.ആര്‍.എന്‍.എ. വാക്‌സിന്റെ വിതരണം അടുത്ത വർഷമാണ് ആരംഭിക്കുന്നത്. വാക്‌സിന്റെ പ്രീ-ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വിജയമായിരുന്നെന്ന് ഗമേലിയ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജിയുടെ ഡയറക്ടര്‍ അലക്‌സാണ്ടര്‍ ഗിന്റ്‌സ്ബര്‍ഗ് പറഞ്ഞു. കാന്‍സറിനുള്ള വാക്‌സിന്‍ അവസാന ഘട്ടത്തിലാണെന്നും ഉടന്‍ രോഗികള്‍ക്ക് ലഭ്യമാക്കുമെന്നും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഫെബ്രുവരിയില്‍ പറഞ്ഞിരുന്നു. എന്നാൽ ഏത് കാന്‍സറിനുള്ള വാക്‌സിനാണ് വികസിപ്പിച്ചിരിക്കുന്നതെന്ന കാര്യമോ വാക്സിന്‍റെ പേരോ വെളിപ്പെടുത്തിയിട്ടില്ല.

Advertisement

Tags :
Global
Advertisement
Next Article