പാലയൂര്‍ പള്ളി ശിവക്ഷേത്രമായിരുന്നുവെന്ന പ്രസ്താവന വിവാദമായതോടെ നിലപാട് മാറ്റി ആര്‍ വി ബാബു
തൃശൂര്‍: ഗുരുവായൂരിലെ പാലയൂര്‍ പള്ളി ശിവക്ഷേത്രമായിരുന്നുവെന്ന പ്രസ്താവന വിവാദമായതോടെ നിലപാട് മാറ്റവുമായി ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി.ബാബു. ക്രൈസ്തവരില്‍ തെറ്റിധാരണയുണ്ടാക്കാന്‍ തന്റെ പ്രസ്താവ വിവാദമാക്കുകയാണെന്നും രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ക്രൈസ്തവരെ ഇളക്കാനുള്ള തന്ത്രം വിലപ്പോവില്ലെന്നും ബാബു ഫെയ്‌സ്ബുക്ക് പ്രതികരിച്ചു.
ക്രൈസ്തവര്‍ക്ക് ജറുസലേം പോലെയോ മുസ്ലീങ്ങള്‍ക്ക് മക്ക പോലെയും പവിത്രമായതു കൊണ്ടാണ് അയോധ്യയില്‍ ശ്രീരാമ ക്ഷേത്രം വേണമെന്ന ആവശ്യത്തില്‍ ഹിന്ദുക്കള്‍ ഉറച്ച് നിന്നതെന്നും 3000 ത്തിലേറെ ക്ഷേത്രങ്ങള്‍ ഇസ്ലാമിക അധിനിവേശകാലത്ത് തകര്‍പ്പെടുകയോ മുസ്ലീം പള്ളികളാക്കുകയോ ചെയ്തതിന്റെ വ്യക്തമായ തെളിവുകള്‍ ഉണ്ടായിട്ടും അവയുടെയൊന്നും അടി മാന്തി ശിവലിംഗം തിരയണ്ട എന്ന ആര്‍.എസ്.എസ് സര്‍സംഘചാലകിന്റെ പ്രസ്താവനയാണ് ഹിന്ദുക്കള്‍ അംഗീകരിക്കുന്നതെന്നും ആര്‍.വി.ബാബു പറഞ്ഞു.
ക്രിസ്ത്യന്‍ കൂട്ടക്കൊലയെ കാണാന്‍ കൂട്ടാക്കാത്തവരുടെ ക്രൈസ്തവ സ്‌നേഹം കപടമാണ്. മണിപ്പൂര്‍ ചീറ്റിപ്പോയതിന്റെ വിഷമം പാലയൂര്‍ ഉയര്‍ത്തി പരിഹരിക്കാനാണവര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പോസ്റ്റില്‍ പ്രതികരിച്ചു.കഴിഞ്ഞ ദിവസം ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട് ചാനല്‍ ചര്‍ച്ചയിലാണ് ആര്‍.വി ബാബു ഗുരുതര ആരോപണം ഉയര്‍ത്തിയത്. ഗുരുവായൂര്‍ ക്ഷേത്രത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ക്രിസ്ത്യന്‍ ദേവാലയമാണ് പാലയൂര്‍ പള്ളി. തൃശൂര്‍ അതിരൂപതയുടെ കീഴിലുള്ള പള്ളി െസന്റ് തോമസ് സ്ഥാപിച്ചതാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.