For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ജീവാനന്ദവും പരമാനന്ദവുമല്ല, ശമ്പളവും പെൻഷനും കൃത്യമായി നൽകിയാൽ മതി; ചവറ ജയകുമാർ

09:03 PM Jun 14, 2024 IST | Online Desk
ജീവാനന്ദവും പരമാനന്ദവുമല്ല    ശമ്പളവും പെൻഷനും കൃത്യമായി നൽകിയാൽ മതി  ചവറ ജയകുമാർ
Advertisement

തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ജീവനക്കാർക്ക് കുടിശ്ശികയായ ക്ഷാമബത്തയും മുടക്കമില്ലാതെ ശമ്പളവും പെൻഷനും ആണ് ആവശ്യം ജീവാനന്ദവും പരമാനന്ദവും അല്ലെന്ന് കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ചവറ ജയകുമാർ. എൻജിഒ അസോസിയേഷൻ പബ്ലിക് ഓഫീസ് ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Advertisement

ജീവാനന്ദത്തിന്റെ പേരിൽ ജീവനക്കാരുടെ ശമ്പളം കവർന്നെടുക്കാനുള്ള ശ്രമം ചെറുത്തു തോൽപ്പിക്കും.വരുമാനം പൂർണ്ണമായും വഴിമാറ്റി ചെലവഴിച്ചും ധൂർത്ത് നടത്തിയും ധനകാര്യ മിസ് മാനേജ്മെൻറ് നടത്തുന്നവർ അതിൻറെ പാപഭാരം ജീവനക്കാരുടെ തലയിൽ കെട്ടിവയ്ക്കരുത്.വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന കാലത്ത് 19 ശതമാനം ക്ഷാമബത്തയാണ് കിട്ടാനുള്ളത്
2019ലെ പതിനൊന്നാം ശമ്പള പരിഷ്കരണത്തിന്റെ കുടിശ്ശിക നൽകാൻ ഇതേവരെ തയ്യാറായിട്ടില്ല.ലീവ് സറണ്ടർ നൽകിയിട്ട് അഞ്ചുവർഷമായി
എന്തിനും ഏതിനും മേനി നടിക്കുന്നവർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ നൽകാൻ തയ്യാറാവണം.ആശ്രിത നിയമന വ്യവസ്ഥ അട്ടിമറിക്കാൻ ഗൂഢശ്രമം നടക്കുകയാണ്
13 വയസ്സിന് താഴെയുള്ള ആശ്രിതർക്ക് നിയമനം നൽകാൻ കഴിയില്ല എന്ന നിലപാട് അപലപനീയമാണ്. സമാശ്വാസ ധനമായി തുച്ഛമായ തുക നൽകി ആശ്രിതരെ വഞ്ചിക്കാനുള്ള ശ്രമമാണ് നടക്കുന്നത്
ഓരോ ദിവസവും ജീവനക്കാരുടെ ഓരോ ആനുകൂല്യങ്ങൾ വീതം. കവർന്നെടുക്കുകയാണ് ചെയ്യുന്നത്
ജീവനക്കാർക്ക് ന്യായമായി കിട്ടാനുള്ള കുടിശ്ശിക നൽകാൻ സർക്കാർ തയ്യാറാകണം
പങ്കാളിത്ത പെൻഷൻകാരെ നിരന്തരം വഞ്ചിക്കുന്നത് അവസാനിപ്പിക്കണം
പങ്കാളിത്ത പെൻഷൻ പിൻവലിക്കാനുള്ള ആർജ്ജവം കാട്ടാൻ ഭരണകൂടം തയ്യാറാകണമെന്നും ചവറ ജയകുമാർ ആവശ്യപ്പെട്ടു.

പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്ന നയത്തിന്റെ ഭാഗമായി പങ്കാളിത്ത പെൻഷൻകാർക്ക് പുതിയ പെൻഷൻ പദ്ധതി എന്ന ആശയം ഇവിടെ വിലപ്പോകില്ല
ജീവാനന്ദം പദ്ധതിയുടെ പേരിൽ ശമ്പളം കവർന്നെടുക്കാനുള്ള ശ്രമത്തിന് തിരിച്ചടി കിട്ടും. ഈ സർക്കാരിൻറെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും എന്നും ചവറ ജയകുമാർ മുന്നറിയിപ്പ് നൽകി.

നോർത്ത് ജില്ലാ പ്രസിഡന്റ് ആഎസ് പ്രശാന്ത് കുമാർ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി കെ ജയപ്രകാശ് ,എം എസ് അജിത് കുമാർ , ജില്ലാ സെക്രട്ടറി സി ഷാജി, ട്രഷറർ പിജി പ്രദീപ്, വൈസ് പ്രസിഡണ്ട് മാരായ ഹരികുമാർ ,എൻ പി അനിൽകുമാർ , അഖിൽ എസ് പി, അജിത്ത് എ ആർ ശ്രീജിത്ത്, വിപ്രേഷ് കുമാർ ബിജോയ്, സുധീഷ് കുമാർ ഹസീന വൈശാഖ് എന്നിവർ സംസാരിച്ചു

Tags :
Author Image

Online Desk

View all posts

Advertisement

.