ഇരുമുടിക്കെട്ടില്‍ എന്തൊക്കെയെന്ന് നിർദ്ദേശിച്ച് തന്ത്രി കണ്ഠര് രാജീവര് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റിന് കത്ത് നല്‍കി
പത്തനംതിട്ട: ഇരുമുടിക്കെട്ടില്‍ ഉള്‍പ്പെടുത്തേണ്ടത് ഒഴിവാക്കേണ്ടതുമായ സാധനങ്ങള്‍ ഏതൊക്കെയെന്ന് നിർദ്ദേശിച്ച് തന്ത്രി കണ്ഠര് രാജീവര് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ടിന് കത്ത് നല്‍കി. ചന്ദനത്തിരി കർപ്പൂരം പനിനീര് എന്നിവ ഒഴിവാക്കണം. ഇവ ശബരിമലയില്‍ ഉപയോഗിക്കുന്നില്ല പ്ലാസ്റ്റിക്കും വിലക്കിയിട്ടുണ്ട്.
കെട്ടുനിറയ്‌ക്കുമ്പോള്‍ തന്ത്രിയുടെ നിർദ്ദേശം പാലിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള 1252 ക്ഷേത്രങ്ങളിലുമുളള ഗുരുസ്വാമിമാരോട് നിർദ്ദേശിക്കണം എന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കുമെന്ന് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു.
ഇതോടൊപ്പം കേരളത്തിലെ മറ്റു ദേവസ്വം ബോർഡുകളുടെ അധ്യക്ഷന്മാർ കമ്മീഷണർമാർ തുടങ്ങിയവരെയും തന്ത്രിയുടെ നിർദ്ദേശം അറിയിക്കും.
തന്ത്രിയുടെ കത്തില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍: "ഇരുമുടിക്കെട്ടില്‍ രണ്ടു ഭാഗങ്ങള്‍ ആണുള്ളത് മുൻകെട്ട് ശബരിമലയില്‍ സമർപ്പിക്കാനുള്ള സാധനങ്ങള്‍ പിൻകെട്ട് ഭക്ഷണപദാർത്ഥങ്ങള്‍. പണ്ടൊക്കെ ഭക്തർ കാല്‍നടയായി വന്നപ്പോഴാണ് ഇടയ്‌ക്ക് താവളം അടിച്ച് ഭക്ഷണം ഒരുക്കാൻ അരി നാളികേരം തുടങ്ങിയവ പിൻകെട്ടില്‍ കൊണ്ടുവന്നിരുന്നത്. ഇപ്പോള്‍ എല്ലായിടവും ഭക്ഷണസൗകര്യം ഉള്ളതിനാല്‍ അതിന്റെ ആവശ്യമില്ല. പിൻകട്ടില്‍ കുറച്ച് അരി കരുതിയാല്‍ മതി. ഇത് ശബരിമലയില്‍ സമർപ്പിച്ച വെള്ള നിവേദ്യം വാങ്ങാം. മുൻകെട്ടില്‍ വേണ്ടത് ഉണക്കലരി, നെയ്തെങ്ങ, ശർക്കര, കദളിപ്പഴം, വെറ്റില ,അടയ്‌ക്ക, കാണിപ്പൊന്ന് എന്നിവ മാത്രം.