തുലാമാസപൂജകൾക്കായി ശബരിമല നട തുറന്നു
05:42 PM Oct 16, 2024 IST
|
Online Desk
Advertisement
പമ്പ: തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു. മണ്ഡലം മകരവിളക്ക് മഹോത്സവത്തിന് മുൻപായി പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പ് നാളെ.മേല്‍ശാന്തി പി എന്‍ മോഹനന്‍ ശ്രീകോവില്‍ തുറന്ന് ദീപം കൊളുത്തി. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിലായിരുന്നു നട തുറക്കല്‍. തുലാ മാസ പൂജകള്‍ക്ക് ശേഷം ഈ മാസം 21ന് നട അടക്കും.
Advertisement
ശബരിമല മേല്‍ശാന്തി നറുക്കെടുപ്പ് നാളെ നടക്കും. നറുക്കെടുപ്പിനുള്ള അന്തിമ പട്ടികയില്‍ നിന്ന് ഒരാളെ ഹൈക്കോടതി ദേവസ്വം ബെഞ്ച് ഒഴിവാക്കി. തിരുവനന്തപുരം സ്വദേശി യോഗേഷ് നമ്പൂതിരിയെയാണ് ദേവസ്വം ബെഞ്ച് ഒഴിവാക്കിയത്.യോഗേഷ് നമ്പൂതിരിക്ക് മാനദണ്ഡ പ്രകാരം തുടര്‍ച്ചയായ പത്ത് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഇല്ലെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ നടപടി.
Next Article