ശബരിമല തീർത്ഥാടകരുടെ കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു
മൂന്ന് പേർക്ക് ഗുരുതര പരിക്ക്
06:36 PM Dec 20, 2024 IST
|
Online Desk
Advertisement
പത്തനംതിട്ട: ശബരിമലയിൽ നിന്നും വരികയായിരുന്നു ആറംഗ തീർഥാടക സംഘം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് ഉച്ചക്ക് മൂന്നുമണിയോടെ ചാലക്കയം - പമ്പ റോഡിൽ പൊന്നംപാറയിൽ ആയിരുന്നു അപകടം. ചങ്ങനാശ്ശേരി പെരുന്ന സ്വദേശി ബാബു ആണ് മരിച്ചത്.
അപകടത്തിൽ പരിക്കേറ്റ ബാബുവിൻ്റെ മകൾ ഒൻപത് വയസ്സുകാരി ആരുഷി, ശശി, അർജുൻ എന്നിവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കാർ ഡ്രൈവറെയും മറ്റെരാളെയും നിസാര പരിക്കുകളോടെ നിലയ്ക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Advertisement
Next Article