For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

വെള്ളവും ഭക്ഷണവുമില്ല, തീർഥാടകർ പ്രതിഷേധിക്കുന്നു

06:23 AM Dec 12, 2023 IST | ലേഖകന്‍
വെള്ളവും ഭക്ഷണവുമില്ല  തീർഥാടകർ പ്രതിഷേധിക്കുന്നു
Advertisement

ശബരിമല: പതിനെട്ടു മണിക്കൂർ വരെ ക്യൂ നിൽക്കുന്ന തീർഥാ‌ടകർക്ക് വെള്ളവും ഭക്ഷണവും കിട്ടാനില്ലെന്ന് ചൂണ്ടികാട്ടി തീർത്ഥാടകരുടെ പ്രതിഷേധം. ഇലവുങ്കലിലും നിലയ്ക്കലിലുമാണ് ശബരിമല തീർത്ഥാടകർ പ്രതിഷേധിച്ചത്. ചരിത്രത്തിലാദ്യമാണ് തീർഥാടകർ പ്രതിഷേധവുമായി രം​ഗത്തിറങ്ങിയത്. വെള്ളവും ഭക്ഷണവും ഇല്ലാതെ മണിക്കൂറുകൾ കിടക്കേണ്ടിവന്നതോടെയാണ് തീർത്ഥാടകർ സംഘം ചേർന്ന് പ്രതിഷേധിച്ചത്.
പ്ലാപ്പള്ളി മുതൽ നിലയ്ക്കൽ വരെ വാഹനങ്ങളുടെ നീണ്ട നിരയാണ്. തിരക്ക് നിയന്ത്രിക്കുന്നതിൽ ദേവസ്വം ബോർഡിനും പോലീസിനും വീഴ്ചയുണ്ടായെന്നു തീർഥാടകർ പറയുന്നു. ശബരിമലയിലെ ആസൂത്രണം ആകെ പാളി.
അതിനിടെ ശബരിമലയിലെ പ്രശ്നങ്ങൾ ചർച്ചചെയ്യാനും പരിഹാരം കാണുന്നതിനുമായി മുഖ്യമന്ത്രി പിണറായി വിജയൻ അവലോകന യോഗം വിളിച്ചു. ഇന്നു രാവിലെ 10ന് അവലോകന യോഗം ചേരും. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനടക്കമുള്ള മന്ത്രിമാർ ഓൺലൈനായി ചേരുന്ന യോഗത്തിൽ പങ്കെടുക്കും. ചീഫ് സെക്രട്ടറി, ദേവസ്വം ബോർഡ്‌ പ്രസിഡന്റ്, കമ്മീഷണർ, സംസ്ഥാന പൊലീസ് മേധാവി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.
അതേ സമയം, ജനസദസ് പ്രഹസനത്തിൽ നിന്ന് ദേവസ്വം മന്ത്രി മാറി നിന്ന് ശബരിമലയിലെത്തി തീർഥാ‌ടകരുടെ സൗകര്യങ്ങൾ വിലയിരുത്തണമെന്നാണ് തീർഥാ‌‌ടകരുടെ ആവശ്യം. ശബരിമല ഏകോപനത്തിന് ആരുമില്ലാത്ത സ്ഥിതിയാണുള്ളത്. മന്ത്രിമാർ കൂട്ടത്തോ‌ടെ തലസ്ഥാനം വിട്ടത് സംസ്ഥാനത്താകെ ഭരണ സ്തംഭനത്തിനും ഇടയാക്കിയിട്ടുണ്ട്.

Advertisement

Author Image

ലേഖകന്‍

View all posts

Advertisement

.