വൃശ്ചികപുലരിയിൽ സന്നിധാനത്ത് ഭക്തജനത്തിരക്ക്
10:16 AM Nov 16, 2024 IST | Online Desk
Advertisement
പമ്പ: വൃശ്ചികപുലരിയിൽ സന്നിധാനത്ത് ഭക്തജനത്തിരക്ക്. മണ്ഡല മകരവിളക്ക് തീർഥാടനത്തിന്റെ ആദ്യ ദിനം മുപ്പതിനായിരം പേരാണ് ദർശനത്തിനായി ബുക്ക് ചെയ്തത്. ഭക്തർക്ക് ഇന്ന് മുതൽ 18 മണിക്കൂർ ദർശനം അനുവദിക്കും.ഇന്നു പുലർച്ചെ 3ന് പുതിയ മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരി ശബരിമലയിലും വാസുദേവൻ നമ്പൂതിരി മാളികപ്പുറത്തും നടതുറന്നു. വെർച്വൽ ക്യൂ മുഖേന പ്രതിദിനം 70,000 പേർക്കാണ് ദർശനം അനുവദിക്കുക. 10,000 പേർക്ക് തത്സമയ ബുക്കിംഗ് വഴിയും ദർശനം ലഭിക്കും. ഇന്ന് 70,000 പേരാണ് ഓൺലൈൻ വഴി ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്.
Advertisement
ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് നടഅടയ്ക്കും. തുടർന്ന് വൈകുന്നേരം മുന്നു മണിക്ക് വീണ്ടും തുറക്കുന്ന നട ഹരിവരാസനം പാടി രാത്രി 11 മണിക്ക് അടക്കും. ഭക്തജനത്തിരക്ക് കണക്കിലെടുത്ത് പമ്പയിലും സന്നിധാനത്തും കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.