Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കട്ടപ്പനയില്‍ ജീവനൊടുക്കിയ നിക്ഷേപകന്‍ സാബു തോമസിന്റെ നിക്ഷേപ തുക തിരികെ നല്‍കി

03:29 PM Dec 31, 2024 IST | Online Desk
Advertisement

ഇടുക്കി: കട്ടപ്പനയില്‍ ജീവനൊടുക്കിയ നിക്ഷേപകന്‍ സാബു തോമസിന്റെ നിക്ഷേപ തുക തിരികെ നല്‍കി സഹകരണ സൊസൈറ്റി. 14,59,940 രൂപയാണ് തിരികെ നല്‍കിയിരിക്കുന്നത്. ഈ പണം തിരികെ ചോദിച്ചപ്പോള്‍ സാബുവിനെ ഉദ്യോഗസ്ഥര്‍ അപമാനിക്കുകയായിരുന്നു. ഇതില്‍ മനംനൊന്താണ് സാബു ജീവനൊടുക്കിയത്. ഈ തുക നേരത്തെ നല്‍കിയിരുന്നെങ്കില്‍ സാബുവിന് ജീവന്‍ നഷ്ടപ്പെടുകയില്ലായിരുന്നു. ഡിസംബര്‍ 20 നാണ് സാബു തോമസ് ജീവനൊടുക്കിയ്. നിക്ഷേപതുകയില്‍ നിന്ന് 2 ലക്ഷം രൂപ സാബു ആവശ്യപ്പെട്ടിരുന്നു. ഇന്നലെയാണ് ബാങ്ക് അധികൃതര്‍ പണം കൈമാറിയിരിക്കുന്നത്.

Advertisement

വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അമ്മ ത്രേസ്യാമ്മ ഇന്ന് അന്തരിച്ചു. അമ്മയുടെയും ഭാര്യയുടെയും ചികിത്സ ആവശ്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു സാബു പണത്തിന് വേണ്ടി ബാങ്കിനെ സമീപിച്ചത്. അമ്മയെും അച്ഛനെയും വീട്ടില്‍ തനിച്ചാക്കിയിട്ടാണ് പലപ്പോഴും ബാങ്കില്‍ പണമാവശ്യപ്പെട്ട് പോയിരുന്നതെന്ന് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവേ സാബുവിന്റെ ഭാര്യ മേരിക്കുട്ടി വ്യക്തമാക്കിയിരുന്നു. ഇന്ന് വൈകിട്ട് നാലു മണിക്ക് കട്ടപ്പന സെന്റ് ജോര്‍ജ് പള്ളിയില്‍ ആണ് സംസ്‌കാരം നടക്കുക.

Tags :
keralanewsPolitics
Advertisement
Next Article