ആത്മഹത്യ ചെയ്ത നിക്ഷേപകൻ സാബുവിന്റെ മൃതദേഹം സംസ്കരിച്ചു
06:48 PM Dec 21, 2024 IST | Online Desk
Advertisement
ഇടുക്കി: കട്ടപ്പനയില്‍ ആത്മഹത്യ ചെയ്ത നിക്ഷേപകൻ സാബുവിന്റെ സംസ്കാര നടപടികൾ പൂർത്തിയായി. ഇടുക്കി മെഡിക്കല്‍ കോളേജിലെ പോസ്റ്റ്മോർട്ടം നടപടികള്‍ക്ക് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. തുടർന്ന് വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംസ്കാരം പൂർത്തിയാക്കിയത്.
Advertisement
കഴിഞ്ഞ ദിവസമായിരുന്നു സിപിഎം നിയന്ത്രണത്തിലുള്ള കട്ടപ്പന റൂറല്‍ ഡെവലപ്മെന്‍റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ബാങ്കിന് മുന്നില്‍ സാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയുടെ ചികില്‍സാർത്ഥം നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ടെത്തിയ സാബുവിനെ ജീവനക്കാർ അപമാനിച്ചിറക്കി വിട്ടെന്ന പരാമർശം ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നു. സംഭവത്തില്‍ സാബുവിന്റെ ഭാര്യയുടെ മേരിക്കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.