For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ശിക്കാരവളളം തുഴഞ്ഞ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍; വീഡിയോ ഏറ്റെടുത്തു ആരാധകർ

12:33 PM Feb 28, 2024 IST | ലേഖകന്‍
ശിക്കാരവളളം തുഴഞ്ഞ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍  വീഡിയോ ഏറ്റെടുത്തു ആരാധകർ
Advertisement
Advertisement

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുല്‍ക്കറിന്റെ കശ്മീർ യാത്രയാണ് കുറച്ച്‌ ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വയറിൽ.

കശ്മീർ യാത്രാമധ്യേ വൈറല്‍ താരമായ കശ്‌മീര്‍ പാരാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ആമിര്‍ ഹുസൈന്‍ ലോണിനെ നേരില്‍ കണ്ട സച്ചിന്‍ന്റെ ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വെല്യ തരംഗമായി മാറിയിരിക്കുന്നത്. കശ്മീർ താഴ്വരയില്‍ പ്രദേശവാസികള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന സച്ചിന്റെ ദൃശ്യങ്ങളും ഇതിനോടകം വൈറലായിക്കഴിഞ്ഞു . ഇപ്പോഴിതാ ദാല്‍ തടാകത്തിലൂടെ ശിക്കാര വഞ്ചിയില്‍ സവാരി നടത്തുന്ന വീഡിയോയാണ് സച്ചിൻ പങ്കുവച്ചിരിക്കുന്നത്.

ഭാര്യ അഞ്ജലിക്കും മകള്‍ സാറയ്ക്കുമൊപ്പമാണ് സച്ചിൻ തടാകത്തിലൂടെ യാത്രചെയ്‌തത്‌ . ഇടയ്ക്ക് വഞ്ചി തുഴയുന്ന സച്ചിനെയും സെല്‍ഫിയെടുക്കാൻ എത്തുന്ന ആരാധകന്റെ കാപ്പിക്കുപ്പി തമാശയായി കൈക്കാലാക്കാൻ ശ്രമിക്കുന്ന സച്ചിനെയും ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ച വീഡിയോയില്‍ കാണാം. സച്ചിന്റെ, മറ്റ് കശ്മീർ വീഡിയോകള്‍ക്ക് സമാനമായി, സച്ചിൻ്റെ ഷിക്കാര റൈഡും ആരാധകരെ അത്ഭുതപ്പെടുത്തി. വളരെ നല്ല അഭിപ്രായങ്ങളുമായി രേഖപ്പെടുത്തി നിരവധി ആരാധകർ രംഗത്തുവന്നു .

Tags :

ലേഖകന്‍

View all posts

Advertisement

.