For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

'സത്യസന്ധനും ധീരനുമായ നേതാവ്' രാഹുല്‍ ഗാന്ധിയെ കുറിച്ച് സെയ്ഫ് അലി ഖാന്‍

03:51 PM Sep 27, 2024 IST | Online Desk
 സത്യസന്ധനും ധീരനുമായ നേതാവ്  രാഹുല്‍ ഗാന്ധിയെ കുറിച്ച് സെയ്ഫ് അലി ഖാന്‍
Advertisement

മുംബൈ: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പ്രകീര്‍ത്തിച്ച് ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന്‍. സത്യസന്ധനും ധീരനുമായ നേതാവാണ് രാഹുല്‍ ഗാന്ധിയെന്ന് ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഒരു വിഭാഗം ജനങ്ങള്‍ക്ക് തന്നോടുണ്ടായിരുന്ന അനാദരവ് മാറ്റിയെടുക്കാന്‍ തന്റെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ വഴി രാഹുലിന് കഴിഞ്ഞതായി സെയ്ഫ് അലി ഖാന്‍ ചൂണ്ടിക്കാട്ടി.

Advertisement

അഭിമുഖത്തിനിടെ, നിങ്ങളുടെ ഇഷ്ടപ്പെട്ട രാഷ്ട്രീയ നേതാവ് ആരാണ് എന്ന ഇന്ത്യ ടുഡേയിലെ മാധ്യമ പ്രവര്‍ത്തകന്‍ രാഹുല്‍ കന്‍വലിന്റെ ചോദ്യത്തിനാണ് 'രാഹുല്‍ ഗാന്ധിയാണ് ഏറ്റവും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയക്കാരന്‍' എന്ന് സെയ്ഫ് അലി ഖാന്‍ മറുപടി നല്‍കിയത്. ഏതു തരത്തിലുള്ള രാഷ്ട്രീയക്കാരോടാണ് നിങ്ങള്‍ക്ക് താല്‍പര്യമെന്ന ചോദ്യത്തിന് 'ധീരനും സത്യസന്ധനുമായ രാഷ്ട്രീയക്കാരനെയാണ് എനിക്കിഷ്ടം' എന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം.

പിന്നാലെ, ഇഷ്ട രാഷ്ട്രീയക്കാരന്‍ ആരെന്ന ചോദ്യത്തിനൊപ്പം അവതാരകന്‍ ഉത്തരത്തിന്റെ തെരഞ്ഞെടുപ്പിനായി നരേന്ദ്ര മോദി, രാഹുല്‍ ഗാന്ധി, അരവിന്ദ് കെജ്രിവാള്‍ എന്നീ പേരുകളാണ് സെയ്ഫിന്റെ മുന്നില്‍വെച്ചത്. ഇവര്‍ എല്ലാവരും ധീരരായ രാഷ്ട്രീയക്കാരാണെന്ന് പറഞ്ഞ സെയ്ഫ് അലി ഖാന്‍, 'രാഹുല്‍ ഗാന്ധി മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്' എന്ന് കൂട്ടിച്ചേര്‍ക്കുകയായിരുന്നു. പലരും അവഹേളനങ്ങളുമായി ചുറ്റംകൂടിയിട്ടും അവരെയെല്ലാം മാറ്റിപ്പറയിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. വളരെ സ്വീകാര്യമായ രീതിയില്‍ കഠിനമായി അധ്വാനിച്ചാണ് രാഹുല്‍ ഗാന്ധി അത് സാധ്യമാക്കിയതെന്നും സെയ്ഫ് കൂട്ടിച്ചേര്‍ത്തു.

വിഡിയോ 'എക്‌സ്' ഉള്‍പ്പെടെ സമൂഹ മാധ്യമങ്ങളില്‍ ഏറെ വൈറലായിക്കഴിഞ്ഞു. മോദിയുടെ പേര് പറഞ്ഞില്ലെന്നതില്‍ സംഘ് പരിവാര്‍ അനുകൂലികള്‍ സെയ്ഫിനു നേരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നുണ്ടെങ്കിലും ഇത്തരമൊരു വേദിയില്‍ ധൈര്യപൂര്‍വം തന്റെ അഭിപ്രായം തുറന്നുപറഞ്ഞ നടനെ പ്രകീര്‍ത്തിക്കുകയാണ് ഭൂരിഭാഗം പേരും. രാഷ്ട്രീയ കാറ്റ് രാഹുലിന് അനുകൂലമായി വീശുന്നതിന്റെ സൂചനകളിലൊന്നാണ് സെയ്ഫിന്റെ അഭിപ്രായ പ്രകടനമെന്ന് വിലയിരുത്തുന്നവരേറെ.

തന്റെ പുതിയ ചിത്രമായ 'ദേവര'യുടെ പ്രമോഷന്റെ ഭാഗമായാണ് സെയ്ഫ് വ്യാഴാഴ്ച ഇന്ത്യ ടുഡേ കോണ്‍ക്ലേവിലെത്തിയത്. സെയ്ഫ് അലി ഖാന്‍ നായകനായ ദേവരയുടെ ഒന്നാം ഭാഗം വെള്ളിയാഴ്ചയാണ് തിയറ്ററുകളിലെത്തിയത്. സെയ്ഫിനൊപ്പം ജൂനിയര്‍ എന്‍.ടി.ആറും ജാന്‍വി കപൂറും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ സംവിധായകന്‍ കോര്‍ട്ടല ശിവയാണ്. ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Tags :
Author Image

Online Desk

View all posts

Advertisement

.