For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കാർ തട്ടിയെടുത്ത കേസിൽ സൈജു തങ്കച്ചൻ അറസ്റ്റിൽ

11:55 AM Jul 03, 2024 IST | Online Desk
കാർ തട്ടിയെടുത്ത കേസിൽ സൈജു തങ്കച്ചൻ അറസ്റ്റിൽ
Advertisement

കൊച്ചി: 2021ൽ മോഡലുകളായ രണ്ടു യുവതികൾ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ സൈജു തങ്കച്ചൻ അറസ്റ്റിൽ. മുൻ മിസ് കേരള അൻസി കബീർ, റണ്ണറപ്പായിരുന്ന അഞ്ജന എന്നിവരായിരുന്നു മരിച്ചത്. ഫോർട്ട്കൊച്ചിയിലെ ഹോട്ടൽ 18 ൽ നിന്ന് പാർട്ടി കഴിഞ്ഞിറങ്ങിയ ഇവരുടെ കാർ സൈജുവാണ് പിന്തുടർന്നത് എന്നതാണ് കേസ്.ഈ കേസിൽ ഉൾപ്പെടെ ഒട്ടനവധി പോക്സോ കേസിലും മയക്കുമരുന്ന് കേസിലും പ്രതിയാണ് സൈജു. യുവാവിനെ ഭീഷണിപ്പെടുത്തി കാർ കവർന്ന കേസിൽ ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കൊടുങ്ങല്ലൂർ സ്വദേശിയായ അഭിനന്ദ് എന്നയാളെ ബിസിനസ് സംബന്ധമായ കാര്യങ്ങൾ സംസാരിക്കാൻ എന്ന പേരിൽ ചിലവന്നൂരിലുള്ള ഡ്രീം ലാൻഡ് വ്യൂ എന്ന ഹോട്ടലിലേക്ക് വിളിച്ചു വരുത്തി സൈജുവും സുഹൃത്ത് റെയ്സ്, റെയ്സിന്റെ ഭാര്യ റെമീസ് എന്നിവർ ചേർന്ന് ഭീഷണിപ്പെടുത്തുകയും അഭിനന്ദിന്റെ ഹോണ്ട അമേസ് കാർ കവർച്ച ചെയ്യുകയും ചെയ്തു എന്ന കേസിലാണ് സൈജുവിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Advertisement

Author Image

Online Desk

View all posts

Advertisement

.