‘സജി ചെറിയാന് രാജിവയ്ക്കണം, മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനം ‘ ; കെ.സുധാകരന് എംപി
തിരുവനന്തപുരം : ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി സജി ചെറിയാന് അധികാരത്തില്‍ തുടരരുതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി. അധികാരത്തില്‍ കടിച്ചുതൂങ്ങിക്കിടക്കാന്‍ ശ്രമിക്കുന്ന സജി ചെറിയാനെ മുഖ്യമന്ത്രി പുറത്താക്കണമെന്നും കെ.സുധാകരന് പറഞ്ഞു. മന്ത്രി പദത്തിലിരുന്ന് സജി ചെറിയാനെതിരെയുള്ള അന്വേഷണം പ്രഹസനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തെ മന്ത്രിപദത്തിലിരുത്തി നടത്തുന്ന ഏത് അന്വേഷണവും പ്രഹസനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനയെ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത സജി ചെറിയാൻ ഭരണഘടനയോടോ, നാടിനോടോ അല്‍പ്പമെങ്കിലും കൂറുപുലർത്തുന്നുണ്ടെങ്കിൽ ഒരു നിമിഷംപോലും അധികാരത്തില്‍ തുടരരുതെന്നും സുധാകരൻ പറഞ്ഞു. ഇനിയും മുഖ്യമന്ത്രി സംരക്ഷണ ചുമതലയേറ്റെടുത്താൽ കോണ്‍ഗ്രസ് നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും കെ.സുധാകരന് പറഞ്ഞു. സജി ചെറിയാനെ സംരക്ഷിക്കാന്‍ അനുകൂല റിപ്പോര്‍ട്ട് നല്കിയ ആഭ്യന്തരവകുപ്പും ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പ്രതിസ്ഥാനത്താണ്. പോലീസിന്റെ ഗുരുതര വീഴ്ചയും പിഴവും ഹൈക്കോടതി അക്കമിട്ട് നിരത്തിയിട്ടുണ്ട്. ഇവര്‍ക്കെതിരേ ശക്തമായ നടപടി ഉണ്ടാകണമെന്നും കെ സുധാകരന് ആവശ്യപ്പെട്ടു.