സജി ചെറിയാൻ രാജിവെക്കണം, രഞ്ജിത്ത് ചലച്ചിത്ര അക്കാദമി സ്ഥാനം ഒഴിയണം: പ്രതിപക്ഷ നേതാവ്
11:50 AM Aug 24, 2024 IST | Online Desk
Advertisement
ബംഗാളി നടി ശ്രീലേഖ മിത്ര യുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രഞ്ജിത്ത് ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പരാതി നൽകിയാൽ മാത്രമേ കേസെടുക്കാൻ കഴിയൂ എന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവന അദ്ദേഹം മന്ത്രിസ്ഥാനത്ത് തുടരാൻ അർഹനല്ലെന്ന് ബോധ്യപ്പെടുത്തുന്നതായും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Advertisement
ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തി വയ്ക്കാൻ കൂട്ടുനിൽക്കുകയും ആർക്കുമാർക്കും ദോഷകരമല്ലാത്ത രീതിയിൽ കാര്യങ്ങൾ ഒതുക്കി തീർക്കാനും മന്ത്രി സജി ചെറിയാൻ ശ്രമിച്ചു. നിയമപരമായ ഉത്തരവാദിത്വം നിറവേറ്റാതെ പരാതി നൽകിയാൽ മാത്രമേ കേസെടുക്കാൻ ആകൂ എന്ന ലാഘവമനോഭാവത്തോടെ പെരുമാറുന്ന സജി ചെറിയാൻ മന്ത്രിസ്ഥാനത്ത് തുടരാൻ അർഹൻ അല്ലെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.