സജി ചെറിയാൻ രാജി വെക്കേണ്ടി വരും: എം എം ഹസ്സന്
12:57 PM Nov 21, 2024 IST | Online Desk
Advertisement
തിരുവനന്തപുരം: ഭരണഘടനയെ വിമർശിച്ച് നടത്തിയ പ്രസംഗത്തിൽ പുനരന്വേഷണം പ്രഖ്യാപിച്ച സജി ചെറിയാനെതിരായ വിധിയിൽ പ്രതികരണവുമായി യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്. ഭരണഘടനെ അവഹേളിച്ച് സത്യപ്രതിജ്ഞാ ലംഘനം നടത്തിയ സജി ചെറിയാന് രാജി വെക്കണമെന്ന് എം എം ഹസ്സന് പറഞ്ഞു. മന്ത്രിയെ വെള്ളപൂശുന്ന തരത്തിലുള്ള ഏകപക്ഷീയമായ റിപ്പോർട്ടാണ് പോലീസ് കോടതിയിൽ നൽകിയതെന്നും ഹസ്സൻ പ്രതികരിച്ചു. പുനരന്വേഷണം നടക്കട്ടെ. എന്നാൽ സജി ചെറിയാന് രാജി വെക്കേണ്ടി വരും. പ്രതിഷേധത്തിനില്ലയെന്നും കോടതി വിധി വരട്ടെയെന്നും ഹസ്സൻ പറഞ്ഞു. കൂടാതെ ഉപതെരഞ്ഞെടുപ്പിൽ മൂന്നിടത്തും യുഡിഎഫ് വിജയിക്കുമെന്നും എല്‍ഡിഎഫ് നടത്തിയത് തരംതാണ വര്‍ഗീയ പ്രചാരണമാണെന്നും ഹസ്സൻ കൂട്ടിച്ചേർത്തു.
Advertisement