For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ശമ്പളം മുടങ്ങിയത് സർക്കാരിന്റെ കെടുകാര്യസ്ഥത മൂലം; സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ

06:14 PM Mar 01, 2024 IST | Online Desk
ശമ്പളം മുടങ്ങിയത് സർക്കാരിന്റെ കെടുകാര്യസ്ഥത മൂലം  സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ
Advertisement

തിരുവനന്തപുരം: ജീവനക്കാർക്കും പെൻഷൻകാർക്കും ശമ്പളവും പെൻഷൻ തുകയും വിതരണം ചെയ്യാനാകാത്തത് സർക്കാരിൻ്റെ കെടുകാര്യസ്ഥതയുടെയും തെറ്റായ ധനകാര്യ മാനേജ്മെൻ്റിൻ്റെയും ദുരന്തഫലമാണെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ ഇർഷാദ് എംഎസ് അഭിപ്രായപ്പെട്ടു.

Advertisement

ആദ്യ പ്രവൃത്തി ദിവസം ശമ്പളം ലഭിക്കേണ്ട ജീവനക്കാരിൽ മിക്കവാറും പേർക്ക് ശമ്പളം ലഭിച്ചില്ല. ശമ്പളവും പെൻഷനും അക്കൗണ്ടിൽ കാണാം, പക്ഷെ കയ്യിൽ കിട്ടില്ലെന്ന വിചിത്രമായ അവസ്ഥയാണ് കേരളത്തിൽ.
സെക്രട്ടേറിയറ്റിൽ ബഹുഭൂരിപക്ഷം ജീവനക്കാർക്കും ശമ്പളം മാർച്ച് 1 ന് ഏറെ വൈകിയിട്ടും ലഭ്യമായിട്ടില്ല. ഇ- ടി എസ് ബി യിൽ നിന്നും ബാങ്ക് അക്കൗണ്ട് വഴിയും ശമ്പളവും പെൻഷനും വിതരണം നടന്നിട്ടില്ല. ടി എസ് ബി അക്കൗണ്ടുള്ള ജീവനക്കാർക്കും പെൻഷൻകാർക്കും മാത്രമാണ് ശമ്പളവും പെൻഷനും ലഭിച്ചത്. ഇവരുടെ എണ്ണം പരിമിതമാണ്. സർക്കാർ സർവീസിനെ കെ എസ് ആർ ടി സി യുടെ ഗണത്തിൽ പെടുത്തി ശമ്പളവും പെൻഷനും യഥാസമയം നൽകാതിരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
ധൂർത്തിനും ആഡംബരത്തിനും നിർലോഭം പണം ചെലവഴിക്കുന്ന സർക്കാർ ,ശമ്പളവും പെൻഷനും നൽകാതെ ജീവനക്കാരെയും പെൻഷൻകാരെയും ശ്വാസം മുട്ടിക്കുകയാണെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ ഇർഷാദ് എം എസ്, കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബിനോദ് കെ, കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് എസ് പ്രദീപ്കുമാർ, ജനറൽ സെക്രട്ടറി
തിബീൻ നീലാംബരൻ, കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് കുമാരി അജിത പി, ജനറൽ സെക്രട്ടറി മോഹനചന്ദ്രൻ എം എസ്, കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ പ്രസിഡൻ്റ് ഷിബു ജോസഫ്, ജനറൽ സെക്രട്ടറി വി എ ബിനു എന്നിവർ അഭിപ്രായപ്പെട്ടു

Tags :
Author Image

Online Desk

View all posts

Advertisement

.