Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ബംഗ്ലാദേശിന് സമാനമായ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ഇന്ത്യയിലും സംഭവിക്കാമെന്ന് സല്‍മാന്‍ ഖുര്‍ഷിദ്

03:09 PM Aug 07, 2024 IST | Online Desk
Advertisement

ന്യൂഡല്‍ഹി: പുറത്തുനിന്ന് നോക്കിയാല്‍ എല്ലാം സാധാരണമാണെന്ന് തോന്നുമെങ്കിലും ബംഗ്ലാദേശിന് സമാനമായ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ഇന്ത്യയിലും സംഭവിക്കാമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സല്‍മാന്‍ ഖുര്‍ഷിദ്. അക്കാദമിഷ്യനായ മുജീബുര്‍ റഹ്മാന്റെ 'ഷിക്വായെ ഹിന്ദ്: ദ പൊളിറ്റിക്കല്‍ ഫ്യൂച്ചര്‍ ഓഫ് ഇന്ത്യന്‍ മുസ്ലിംസ്' എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

Advertisement

പുറംലോകത്തുനിന്ന് നോക്കിയാല്‍ കശ്മീരില്‍ എല്ലാം സാധാരണമാണെന്ന് തോന്നാം. ഇവിടെ എല്ലാം സാധാരണമായി കാണപ്പെടാം. ഒരുപക്ഷെ, നമ്മള്‍ വിജയം ആഘോഷിച്ചേക്കാം. അതിനായി നമ്മള്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതായുണ്ട്. ഈ കാണുന്ന ഉപരിതലത്തിനു താഴെ എന്തൊക്കെയോ ഉണ്ടെന്നതാണ് വസ്തുതയെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശില്‍ സംഭവിക്കുന്നത് ഇവിടെയും സംഭവിക്കാം. എന്നാല്‍ നമ്മുടെ രാജ്യത്തിന്റെ വ്യാപനമാണ് ബംഗ്ലാദേശിന് സമാനമായ സാഹചര്യം ഇവിടെ സൃഷ്ടിക്കാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിച്ച രാഷ്ട്രീയ ജനതാദള്‍ എം.പി മനോജ് ഝാ ഷഹീന്‍ ബാഗിനെക്കുറിച്ച് പറഞ്ഞു. ഷഹീന്‍ ബാഗ് പ്രക്ഷോഭം എന്താണെന്ന് ഓര്‍ക്കുക. പാര്‍ലമെന്റ് പരാജയപ്പെട്ടപ്പോള്‍ തെരുവുകള്‍ സജീവമായി.പുതിയ പൗരത്വ നിയമത്തിനെതിരെ തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഷഹീന്‍ ബാഗില്‍ സ്ത്രീകള്‍ നേതൃത്വം നല്‍കിയ പ്രതിഷേധം 100 ദിവസത്തോളം തുടരുകയും രാജ്യത്തുടനീളം സമാനമായ പ്രതിഷേധങ്ങള്‍ക്ക് പ്രചോദനമാവുകയും ചെയ്തുവെന്നും അദ്ദേഹം വിശദമാക്കി.

എന്നാല്‍, ഷഹീന്‍ ബാഗ് പ്രക്ഷോഭം വിജയിച്ചുവെന്ന ഝായുടെ പരാമര്‍ശം ഖുര്‍ഷിദ് തിരുത്തി. പ്രതിഷേധത്തിന്റെ ഭാഗമായിരുന്ന പലരും ജയിലില്‍ കഴിയുന്നതിനാല്‍ പ്രക്ഷോഭം പരാജയപ്പെട്ടുവെന്നായിരുന്നു ഖുര്‍ഷിദിന്റെ അഭിപ്രായം. 'ഷഹീന്‍ ബാഗ് പരാജയപ്പെട്ടെന്ന എന്റെ അഭിപ്രായത്തില്‍ നിങ്ങള്‍ക്ക് വിരോധമുണ്ടോ ഷഹീന്‍ ബാഗ് വിജയിച്ചെന്നാണ് നമ്മളില്‍ പലരും കരുതുന്നത്. ആ പ്രതിഷേധവുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയാം. അവരില്‍ എത്ര പേര്‍ ഇപ്പോഴും ജയിലിലുണ്ടെന്നും എത്രയാളുകളെ രാജ്യത്തിന്റെ ശത്രുവായി മുദ്രകുത്തിയെന്നും ഖുര്‍ഷിദ് ഝായോട് ചോദിച്ചു. പ്രതിഷേധക്കാര്‍ ശരിക്കും ദുരിതം അനുഭവിച്ചതിനാല്‍ ഇനിയൊരു ഷഹീന്‍ ബാഗ് ആവര്‍ത്തിക്കുമോയെന്ന് തനിക്കുറപ്പില്ലെന്നും സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു

Tags :
Entertainment
Advertisement
Next Article