Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സമരാഗ്നിക്ക് കാസർകോട് തുടക്കം; കെസി വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്തു

07:18 PM Feb 09, 2024 IST | Veekshanam
Advertisement

കാസർഗോഡ്: കേന്ദ്ര- സംസ്ഥാന സർക്കാരുകളെ കുറ്റവിചാരണ ചെയ്യുന്ന കെപിസിസിയുടെ ‘സമരാഗ്നി’ ജനകീയ പ്രക്ഷോഭയാത്രക്ക് കാസർകോട് തുടക്കമായി. കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീ ശൻ എന്നിവർ നയിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭയാത്ര കാസർഗോഡ് വിദ്യാനഗർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്തു.

Advertisement

കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി, രമേശ് ചെന്നിത്തല, ശശി തരൂർ, കെ. മുരളീധരൻ, കൊടിക്കു ന്നിൽ സുരേഷ്, യുഡിഎഫ് കൺവീനർ എം. എം. ഹസൻ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.

ശനിയാഴ്ച രാവിലെ കാസർഗോഡ് മുനിസിപ്പ ൽ കോൺഫറൻസ് ഹാളിൽ സമൂഹത്തിലെ ദു രിതമനുഭവിക്കുന്ന വിവിധ മേഖലകളിലെ സാ ധാരണക്കാരുമായി നേതാക്കൾ സംവദിക്കും. തുടർന്ന് ജാഥ കണ്ണൂർ ജില്ലയിലേക്ക് പ്രവേശിക്കും. 29ന് തിരുവനന്തപുരത്താണ് സമാപനം.

Tags :
featuredkerala
Advertisement
Next Article