Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സമരാ​ഗ്നിക്ക് ഇന്നു തലസ്ഥാന ന​ഗരിയിൽ സമാപനം

11:42 AM Feb 29, 2024 IST | ലേഖകന്‍
Advertisement

തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരേ കർശന താക്കീതോടെ ഈ മാസം 9ന് കാസർ​ഗോഡ് നിന്നു തുടങ്ങിയ കെപിസിസി സമരാ​ഗ്നി പ്രക്ഷോഭ യാത്രയ്ക്ക് ഇന്നു സമാപനം. വൈകുന്നേരം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്താണു സമാപനം. 22 ദിവസങ്ങളായി 14 ജില്ലകളിൽ പര്യടനം പൂർത്തിയാക്കിയ ജാഥ മുഴുവൻ ജില്ലകളിലും ജനസമ്പർക്ക പരിപാടികളും ഒരുക്കിയിരുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരായ ജനവിചാരണയായിരുന്നു ഈ പരിപാടിയിലൂടെ നടന്നത്. വിവിധ ജില്ലകളിലായി പത്തു ലക്ഷത്തോളം പ്രവർത്തകർ ജാഥയുടെ ഭാ​ഗമായിട്ടുണ്ടാവും എന്നാണ് കണക്കാക്കുന്നത്.
പുത്തരിക്കണ്ടം മൈതാനത്ത് ഉമ്മൻചാണ്ടി ന​ഗറിൽ നടക്കുന്ന സമാപന സമ്മേളനം തെലുങ്കാന മുഖ്യമന്ത്രി ദേവന്ദ റെഡ്ഡി ഉദ്ഘാടനം ചെയ്യും. എഐസിസി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ് മുഖ്യാതിഥിയാകും. ഫെബ്രുവരി 9ന് കാസർഗോഡ് നിന്നാണ് സമരാ​​ഗ്നിക്ക് തുടക്കം കുറിച്ചത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരെയായിരുന്നു യാത്ര. അതേസമയം സമരാ​ഗ്നിയുടെ ഭാ​ഗമായി തിരുവനന്തപുരത്ത് ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പാളയം മുതൽ പുത്തരിക്കണ്ടം മൈതാനം വരെ ഉച്ചയ്ക്ക് മൂന്ന് മുതലാണ് നിയന്ത്രണം. തിരക്കനുഭവപ്പെട്ടാൽ വാഹനങ്ങൾ വഴി തിരിച്ചു വിടുമെന്നും അറിയിച്ചിട്ടുണ്ട്.
കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവരുടെ നേതകൃത്വത്തിലായിരുന്നു ജാഥ. കേരളത്തിൽ നിന്നുള്ള പ്രവർത്തക സമിതി അം​ഗങ്ങൾ, കെപിസിസി ഭാരവാഹികൾ, എംപിമാർ, എംഎൽഎമാർ, പോഷക സംഘടനാ നേതാക്കൾ തുടങ്ങിയവർപങ്കെടുത്തിരുന്നു.

Advertisement

Advertisement
Next Article