For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

സംഭൽ: മസ്ജിദിലെ പുരാവസ്തു സർവേ സുപ്രിംകോടതി തടഞ്ഞു

06:11 PM Nov 29, 2024 IST | Online Desk
സംഭൽ  മസ്ജിദിലെ പുരാവസ്തു സർവേ സുപ്രിംകോടതി തടഞ്ഞു
Advertisement

ന്യൂഡൽഹി: ഉത്തർപ്രദേശ് സംഭലിലെ മസ്ജിദില്‍ പുരാവസ്തു സർവേ സുപ്രിംകോടതി തടഞ്ഞു. സർവേ റിപ്പോർട്ട് മുദ്രവെച്ച കവറില്‍ ഹാജരാക്കാന്‍ കോടതി നിർദേശിച്ചു.ജനുവരി എട്ട് വരെ ഒരു നടപടിയും പാടില്ല. ജില്ലാ ഭരണകൂടം സമാധാന സമിതി രൂപീകരിക്കണമെന്നും കോടതി നിർദേശിച്ചു. സംഭല്‍ ജമാ മസ്ജിദില്‍ സർവേയ്ക്ക് അനുമതി നല്‍കിയ സിവില്‍ കോടതി ഉത്തരവിനെതിരായിട്ടാണ് മസ്ജിദ് കമ്മിറ്റി സുപ്രിം കോടതിയില്‍ ഹരജി നല്‍കിയത്. സർവെ അനുമതിക്ക് പിന്നാലെയാണ് യുപിയിലെ സംഭലില്‍ വെടിവെപ്പ് ഉണ്ടാകുകയും ആറു പേർ മരിക്കുകയും ചെയ്തത്.

Advertisement

സർവേ സ്റ്റേ ചെയ്യണമെന്നായിരുന്നു മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം. വിവിധ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ എല്ലാ വിഭാഗത്തെയും കേള്‍ക്കാതെ സർവേയ്ക്ക് ഉത്തരവിടുന്നത് പതിവാക്കരുതെന്നു നിർദേശിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. ബന്ധപ്പെട്ടവർക്ക് നിയമനടപടികള്‍ സ്വീകരിക്കാൻ മതിയായ സമയം അനുവദിക്കണമെന്നും ഹരജിയില്‍ പറയുന്നു. മുഗള്‍ കാലഘട്ടത്തിലുള്ള പള്ളിയാണ് സംഭലിലെ ശാഹി ജമാമസ്ജിദ്. മുൻപ് ഇവിടെ സ്ഥിതി ചെയ്തിരുന്ന ഹരിഹരേശ്വര ക്ഷേത്രം തകർത്താണു പള്ളി നിർമിച്ചതെന്ന അവകാശവാദവുമായി ഒരു വിഭാഗം സംഭല്‍ ജില്ലാ-സെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു. അഭിഭാഷകനായ ഹരിശങ്കർ ജെയിൻ ഉള്‍പ്പെടെ എട്ടുപേരാണു പരാതിക്കാർ. ഇവർ നല്‍കിയ ഹരജി പരിഗണിച്ചാണ് കഴിഞ്ഞ നവംബർ 19ന് സംഭല്‍ കോടതി എഎസ്‌ഐ സർവേയ്ക്ക അനുമതി നല്‍കിയത്. അഡ്വക്കേറ്റ് കമ്മിഷണറുടെ നേതൃത്വത്തില്‍ സർവേ നടത്താനായിരുന്നു നിർദേശം.

Author Image

Online Desk

View all posts

Advertisement

.