Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സനാതന ധര്‍മ്മ വിവാദം: മാപ്പ് പറയില്ലെന്ന് ഉദയനിധി സ്റ്റാലിന്‍

02:14 PM Oct 22, 2024 IST | Online Desk
Advertisement

ചെന്നൈ: സനാതന ധര്‍മ്മ വിവാദത്തില്‍ മാപ്പ് പറയില്ലെന്ന് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍. ദ്രാവിഡ നേതാക്കളായ പെരിയാറിന്റേയും മുന്‍ മുഖ്യമന്ത്രിമാരായ സി.എന്‍ അണ്ണാദുരൈ, എം.കരുണാനിധി എന്നിവരുടെ ആശയങ്ങളാണ് താന്‍ പങ്കുവെച്ചതെന്ന് ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.

Advertisement

സനാതന ധര്‍മ്മത്തില്‍ സ്ത്രീകളെ പഠിക്കാന്‍ അനുവദിച്ചിരുന്നില്ല. അവര്‍ക്ക് വീട് വിട്ട് പുറത്ത് പോകാന്‍ അനുമതിയുണ്ടായിരുന്നില്ല. ഭര്‍ത്താക്കന്‍മാര്‍ മരിച്ചാല്‍ അവര്‍ക്ക് ചിതയില്‍ ചാടേണ്ടി വന്നിരുന്നു. ഇതിനെല്ലാം എതിരെയാണ് പെരിയാര്‍ പ്രതിഷേധിച്ചത്.

സനാതന ധര്‍മ്മം സംബന്ധിച്ച് തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നു. തമിഴ്‌നാട്ടില്‍ മാത്രമല്ല ഇന്ത്യയിലുടനീളം തനിക്കെതിരെ കേസുകള്‍ എടുത്തു. അവര്‍ എന്നോട് മാപ്പ് പറയാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഉണ്ടായത്. കലൈഞ്ജറുടെ പേരമകനായ താന്‍ മാപ്പ് പറയില്ലെന്നും കേസുകളെ നേരിടുമെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.

ഹിന്ദി സംസ്ഥാനത്ത് അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമുണ്ടാവുന്നുണ്ട്. സംസ്ഥാന ഗീതത്തെ ഒഴിവാക്കിയത് ഇതിന്റെ ഭാഗമായാണ്. ദൂരദര്‍ശന്റെ പരിപാടികളില്‍ നിന്നുള്‍പ്പടെ സംസ്ഥാന ഗീതം ഒഴിവാക്കിയെന്നും അദ്ദേഹം പറഞ്ഞു.

2023 സെപ്തംബറിലായിരുന്നു സനാതന ധര്‍മ്മത്തെ സംബന്ധിക്കുന്ന ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമര്‍ശം. സനാതന ധര്‍മത്തെ ?ഡെങ്കിയോടും മലേറിയയോടുമാണ് അദ്ദേഹം താരതമ്യം ചെയ്തത്. സാമൂഹ്യനീതിക്കും സമത്വത്തിനും എതിരാണ് സനാതന ധര്‍മ്മമെന്നും അതിനെ തുടച്ചുനീക്കണമെന്നും ഉദയനിധി പറഞ്ഞിരുന്നു.

Advertisement
Next Article