സന്ദീപ് വാര്യർ കോൺഗ്രസിന് മുതൽക്കൂട്ടെന്ന്; കെ മുരളീധരൻ
പാലക്കാട് : സന്ദീപ് വാര്യർ കോൺഗ്രസ് പാർട്ടിക്ക് ഒരു മുതൽക്കൂട്ടെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ പറഞ്ഞു. രാഹുൽ ഗാന്ധി ഒരു തീരുമാനം എടുത്താൽ അതിനൊപ്പം. രാഹുൽ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചാൽ അതിനപ്പുറം ഒന്നും വേണ്ടെന്നും കെ മുരളീധരൻ പറഞ്ഞു. ശ്രീകൃഷ്ണപുരം പഞ്ചായത്ത് മൾട്ടിപർപ്പസ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതെസമയം മുരളീധരനെ മുരളിയേട്ടൻ എന്ന് അഭിസംബോധന ചെയ്തായിരുന്നു സന്ദീപിന്റെ പ്രസംഗം. ഏറ്റവും ഇഷ്ടമുള്ള മുഖ്യമന്ത്രി കെ.കരുണാകരനാണ്. ആനയെയും മോഹൻലാലിനെയും കെ.മുരളീധരനെയും എത്ര കണ്ടാലും മലയാളിക്ക് മടുക്കില്ല. ഏറ്റവും ഇഷ്ടമുള്ള നേതാവാണ് അദ്ദേഹം . മുരളീധരൻ സഹോദര തുല്യനാണ്. പഴയ പ്രത്യാശാസ്ത്രത്തിന്റെ പേരിൽ മുരളീധരനെ വിമർശിച്ചിട്ടുണ്ട്. താൻ ഇപ്പോൾ കോൺഗ്രസുകാരനാണ്. മുരളിയേട്ടനും കോൺഗ്രസിനും ഒപ്പം ഇനി ഉണ്ടാകും. മാരാർജി ഭവനിൽ പോയി ചൂരലെടുത്ത് അടിച്ച് അവരെ നന്നാക്കാനില്ല. മുരളീധരന് പങ്കെടുക്കുന്ന പരിപാടിയിൽ വരാൻ താനാണ് അഭ്യർഥിച്ചതെന്നും സന്ദീപ് വ്യക്തമാക്കി. സന്ദീപ് വാര്യർ കോൺഗ്രസിൽ എത്തിയ ശേഷം ആദ്യമായാണ് ഇരു നേതാക്കളും ഒരുമിച്ച് വേദി പങ്കെടുക്കുന്നത്.