Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പാലക്കാട്ട് ബിജെപിയുടെ പ്രചാരണത്തിനില്ലെന്ന് ആവര്‍ത്തിച്ച് സന്ദീപ് വാര്യര്‍

01:36 PM Nov 07, 2024 IST | Online Desk
Advertisement

തൃശ്ശൂര്‍: പാലക്കാട്ട് ബിജെപിയുടെ പ്രചാരണത്തിനില്ലെന്ന നിലപാട് ആവര്‍ത്തിച്ച് സന്ദീപ് വാര്യര്‍.പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതില്‍ ക്രിയാത്മക നിര്‍ദ്ദേശം നേതൃത്വത്തില്‍ നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു.പോസിറ്റീവായ ഒരു നടപടിയും ഉണ്ടായതായി കാണുന്നില്ല.സംഘടനയില്‍ ഒരാള്‍ കയറിവരുന്നതിന് വലിയ തപസ്യയുണ്ട്. അത് റദ്ദ് ചെയ്യുന്ന പ്രസ്താവനകള്‍ വരുമ്പോള്‍ വലിയ സങ്കടം ഉണ്ട്.ഒരാള്‍ പുറത്തുപോകുന്നത് അതീവ ദുഃഖകരമാണ്.ആളുകളെ ചേര്‍ത്തു നിര്‍ത്താനാണ് നേതൃത്വം ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Advertisement

താന്‍ പരാതി ഉന്നയിച്ച ആളാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. കാര്യങ്ങള്‍ മനസ്സിലാക്കി തിരിച്ചു വരണം എന്ന് പറയുമ്പോള്‍ തന്റെ ഭാഗത്ത് തെറ്റുണ്ട് എന്ന ദുസൂചനയുണ്ട്.ഈ പ്രശ്‌നം ആദ്യം അഞ്ചുദിവസം ലോകത്ത് ആരോടും പറയാതെ ഇരുന്നത് പാര്‍ട്ടിയിലുള്ള അചഞ്ചലമായ വിശ്വാസം കൊണ്ടാണ്.ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ മുന്നില്‍വച്ച് സഹപ്രവര്‍ത്തകനെ അവഹേളിച്ചു കൊണ്ടല്ല വ്യക്തിവിരോധം കാണിക്കേണ്ടത്. ഉപാധ്യക്ഷനായ രഘുനാഥനെ പറഞ്ഞ് ബോധ്യപ്പെടുത്തുകയാണ് സംസ്ഥാന പ്രസിഡണ്ട് ചെയ്യേണ്ടത്.

സാമാന്യ നീതി കാണിക്കുന്നതിന് പകരം ഉത്തരവിടുന്നത് പോലെ നിങ്ങള്‍ പ്രചരണത്തില്‍ വന്ന് പങ്കെടുത്താല്‍ മതി എന്നാണ് പറഞ്ഞത്.തെരഞ്ഞെടുപ്പ് ശേഷം പരിഹരിക്കാമെന്ന് പറഞ്ഞ് ഇന്നേവരെ ഉന്നയിക്കപ്പെട്ട ഏതെങ്കിലും പ്രശ്‌നം പരിഹരിക്കപ്പെട്ടു എന്ന് ബിജെപി പ്രവര്‍ത്തകര്‍ പറയട്ടെ.തന്റെ പ്രശ്‌നം തിരഞ്ഞെടുപ്പ് സമയത്തുണ്ടാക്കിയത് ബിജെപിയുടെ വൈസ് പ്രസിഡണ്ടായ രഘുനാഥ് ആണ്.കെ സുരേന്ദ്രനെതിരെ താന്‍ ഒരിക്കലും ഒന്നും സംസാരിച്ചിട്ടില്ല.വ്യക്തിപരമായി ഒരുപാട് വിയോജിപ്പുകള്‍ ഉണ്ടായിരിക്കുമ്പോഴും പാലക്കാട്ടെ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി ഗൃഹസമ്പര്‍ക്കം നടത്തിയ ആളാണ്താന്‍. ഉന്നയിച്ച വിഷയങ്ങളില്‍ താന്‍ ഒരു പ്രസക്തമായ ഘടകം അല്ല എന്ന് പറയുമ്പോള്‍ അഭിമാനം പണയം വെച്ച് അവിടേക്ക് തിരിച്ചുപോകാന്‍ സാധ്യമല്ല എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു.തന്റെ മുറിവുകള്‍ക്ക് മേല്‍ മുളകരച്ചുതേക്കുന്ന സമീപനം പാര്‍ട്ടി സ്വീകരിക്കുന്നു.ആദ്യദിവസത്തെ നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുന്നു.ബിജെപി പ്രവര്‍ത്തകനായി നാട്ടില്‍ തുടരും

കൃഷ്ണകുമാര്‍ തോറ്റാല്‍ തന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ഉള്ള നീക്കം നടക്കുന്നു എന്ന് സംശയിക്കുന്നു.ജയിക്കാന്‍ ആണെങ്കില്‍ ശോഭാസുരേന്ദ്രനോ കെ. സുരേന്ദ്രനോ മത്സരിക്കണം എന്ന് ആദ്യം തന്നെ പറഞ്ഞിരുന്നു.ഈ പ്രശ്‌നം പരിഹരിക്കപ്പെടരുത് എന്ന ഗൂഢോദ്ദേശമുണ്ടോ എന്ന് സംശയിക്കുന്നു.അനായാസം വിജയിക്കാനുള്ള സാഹചര്യം ശോഭാ സുരേന്ദ്രനോ കെ.സുരേന്ദ്രനോ വന്നാല്‍ സാധിക്കുമായിരുന്നു.സ്ഥിരമായി തോല്‍ക്കുന്ന സ്ഥാനാര്‍ത്ഥി വന്നാല്‍ പാര്‍ട്ടിക്ക് ഗുണകരമാവില്ല എന്ന് പൊതുസമൂഹം വിലയിരുത്തിയിരുന്നു. ആത്മാഭിമാനത്തിന് മുറിവ് പറ്റി നില്‍ക്കുന്ന ഒരാളോട് അച്ചടക്കത്തിന്റെ പേര് പറഞ്ഞ് ഭയപ്പെടുത്തരുത് .തെരഞ്ഞെടുപ്പ് സമയത്ത് തന്നെ അപമാനിച്ചവര്‍ക്കെതിരെയാണ് പാര്‍ട്ടി നടപടിയെടുക്കേണ്ടതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു

Tags :
keralanewsPolitics
Advertisement
Next Article