സന്ദീപ് വാര്യർ മതേതരത്വത്തിൻ്റെ വഴിയില്‍ വന്നത് സ്വാഗതം ചെയ്യുന്നു; കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശത്തില്‍ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി.സന്ദീപ് വാര്യർക്ക് പിന്നാലെ കൂടുതല്‍ ബിജെപിക്കാർ കോണ്‍ഗ്രസിലേക്ക് ഒഴുകുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. സന്ദീപ് വാര്യർക്ക് ഇനി വിശാലമായി മുന്നോട്ട് പോകാം. അദ്ദേഹം എടുത്തത് ശരിയായ തീരുമാനമാണെന്നും കോണ്‍ഗ്രസിന് ഇനി നല്ല കാലമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സന്ദീപ് വാര്യർ മതേതരത്വത്തിൻ്റെ വഴിയില്‍ വന്നത് സ്വാഗതം ചെയ്യുന്നു. ഇനിയും ബിജെപിയില്‍ നിന്നും ഒട്ടേറെ പേർ കോണ്‍ഗ്രസിലേക്ക് വരും. ബിജെപി വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നു. ഇത്തരം രാഷ്രീയത്തിന് ഇനി പ്രസക്തിയില്ല. കേരളത്തില്‍ ഒട്ടുമില്ല. ബിജെപി വിടുന്നവർ സിപിഎമ്മിലേക്കല്ല, കോണ്‍ഗ്രസിലേക്കാണ് വരുന്നത്. ബിജെപിയുടെ വളർച്ച നിന്നു. പാലക്കാട്ട് യുഡിഎഫിന് വലിയ ജയം ഉണ്ടാകും. സന്ദീപിന്റെ വരവ് അത് ഒന്നു കൂടി മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.