സന്ദീപ് വാര്യർ പോയത് പാർട്ടിയെ ബാധിക്കുമെന്ന്, ബിജെപി നേതാവ് എൻ. ശിവരാജൻ
പാലക്കാട്: സന്ദീപ് വാര്യർ പോയത് പാർട്ടിയെ ബാധിക്കുമെന്ന് പാലക്കാട് നിന്നുള്ള ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എൻ ശിവരാജൻ. സന്ദീപ് വാര്യർ ബിജെപി വിടരുതായിരുന്നു .എന്നാല്‍ സന്ദീപിന് പിറകെ ആരും ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് പോകില്ലെന്നും അദ്ദേഹം പറഞ്ഞു.
'കോണ്‍ഗ്രസിലേക്ക് പോകുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ സന്ദീപിനെ തടയുമായിരുന്നു. കോണ്‍ഗ്രസ് പ്രവേശനത്തിന് തലേന്നാള്‍ സന്ദീപ് വാര്യർ വിളിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം പറഞ്ഞില്ല. സന്ദീപ് ബിജെപിയില്‍ ഉറച്ചു നില്‍ക്കണമായിരുന്നു' എന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയില്‍ നേരിടുന്ന അവഗണനയ്ക്കൊടുവില്‍ നാടകീയമായാണ് സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനം. പാലക്കാട്ടെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തിയായിരുന്നു പാർട്ടി അംഗത്വം സ്വീകരിച്ചത്. നേതാക്കളും പ്രവർത്തകരും സന്ദീപിനെ ഷാളണിയിച്ച് സ്വീകരിക്കുകയും ചെയ്തു.