നിർമാതാക്കളുടെ സംഘടനയില്‍ നിന്ന് സാന്ദ്രാ തോമസിനെ പുറത്താക്കിയ നടപടിക്ക് സ്റ്റേ
06:55 PM Dec 17, 2024 IST | Online Desk
Advertisement
Advertisement
കൊച്ചി: ചലചിത്ര നിർമാതാക്കളുടെ സംഘടനയില്‍നിന്ന് സാന്ദ്രാ തോമസിനെ പുറത്താക്കിയ നടപടി സ്റ്റേ ചെയ്തു. അന്തിമ ഉത്തരവ് വരുംവരേ സംഘടനയില്‍ തുടരാമെന്നും കോടതി വ്യക്തമാക്കി.എറണാകുളം സബ് കോടതിയുടേതാണ് ഉത്തരവ്. നിർമാതാക്കളുടെ സംഘടനയ്ക്കെതിരേയും അതിലെ ഭാരവാഹികള്‍ക്കെതിരേയും നേരത്തേ സാന്ദ്രാ തോമസ് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. പിന്നാലെ ഇവരെ സംഘടനയില്‍നിന്ന് പുറത്താക്കുകയായിരുന്നു.
നിർമാതാക്കളുടെ സംഘടനയിലും പവർ ഗ്രൂപ്പ് ഉണ്ടെന്ന് സാന്ദ്ര പറഞ്ഞിരുന്നു. സംഘടനയിലെ ചിലർ തന്നെ മോശം രീതിയില്‍ ചിത്രീകരിച്ചു എന്നും ഇവർ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ഇവരെ സംഘടനയില്‍നിന്ന് പുറത്താക്കിയത്.