റിസർവ് ബാങ്ക് ഗവർണറായി സഞ്ജയ് മൽഹോത്രയെ നിയമിച്ചു; ബുധനാഴ്ച ചുമതല ഏറ്റെടുക്കും
07:05 PM Dec 09, 2024 IST
|
Online Desk
Advertisement
മുംബൈ: റിസർവ് ബാങ്ക് ഗവർണറായി സഞ്ജയ് മൽഹോത്രയെ നിയമിച്ചു. 1990 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്‌ഥനായ സഞ്ജയ് മൽഹോത്ര നിലവിൽ റവന്യൂ സെക്രട്ടറിയാണ്. മൂന്നുവർഷത്തേക്കാണ് നിയമനം. ബുധനാഴ്ച ചുമതല ഏറ്റെടുക്കും. ശക്തികാന്ത ദാസ വിരമിക്കുന്ന ഒഴിവിലാണ് രാജസ്ഥാൻ കേഡർ ഉദ്യോഗസ്‌ഥനായ സഞ്ജയ് മൽഹോത്രയെ നിയമിച്ചത്.ധനകാര്യ, നികുതി വകുപ്പുകളുമായി ബന്ധപ്പെട്ട് ഏറെക്കാലത്തെ പ്രവർത്തന പരിചയമുണ്ട്. ജി.എസ്.ടി. കൗൺസിലിലും പ്രവർത്തിച്ചിട്ടുണ്ട്. കാൺപൂർ ഐ.ഐ.ടിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടിയ മൽഹോത്ര യു.എസിലെ പ്രിൻസ്‌റ്റൺ സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദവും നേടി.
Advertisement
Next Article