Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഇന്ത്യയുടെ 51-ാമത് ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന ചുമതലയേറ്റു

11:34 AM Nov 11, 2024 IST | Online Desk
Advertisement

ന്യൂഡല്‍ഹി: ഇന്ത്യയുടെ 51-ാമത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റെടുത്ത് സഞ്ജീവ് ഖന്ന. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ ചെയ്ത് അദ്ദേഹം ചീഫ് ജസ്റ്റിസായി ചുമതലയേറ്റെടുത്തത്. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന്റെ പിന്‍ഗാമിയായാണ് സഞ്ജീവ് ഖന്ന എത്തുന്നത്.

Advertisement

രാഷ്ട്രപതി ദ്രൗപതി മുര്‍മ്മുവാണ് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, പാര്‍ലമെന്ററികാര്യമന്ത്രി കിരണ്‍ റിജിജ്ജു, ഊര്‍ജമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍, മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ് എന്നിവരും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

അടുത്ത ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്നയെയാണ് ഡി.വൈ ചന്ദ്രചൂഢ് ശിപാര്‍ശ ചെയ്തത്. അടുത്ത വര്‍ഷം മെയ് 13 വരെ അദ്ദേഹം ചീഫ് ജസ്റ്റിസായി തുടരും. 1960 മെയ് 14നാണ് സഞ്ജീവ് ഖന്ന ജയിച്ചത്. ഡല്‍ഹി യൂനിവേഴ്‌സിറ്റിയില്‍ നിന്നും നിയമത്തില്‍ ബിരുദം പൂര്‍ത്തിയാക്കിയതിന് ശേഷം അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച സഞ്ജീവ് ഖന്ന പിന്നീട് ഡല്‍ഹി ഹൈകോടതിയിലെ ജഡ്ജിയായി നിയമിതനായി. നാഷണല്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

2019 ജനുവരിയിലാണ് അദ്ദേഹം സുപ്രീംകോടതിയിലേക്ക് എത്തുന്നത്. സുപ്രീംകോടതി ജഡ്ജിയെന്ന നിലയില്‍ പല പ്രധാനപ്പെട്ട കേസുകളും അദ്ദേഹം പരിഗണിച്ചിട്ടുണ്ട്. മദ്യനയ അഴിമതി കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്റെ ജാമ്യാപേക്ഷ പരിഗണിച്ചത് അതിലൊന്നാണ്. ആര്‍ട്ടിക്കള്‍ 370 കേസ്, ഇലക്ടറല്‍ ബോണ്ട് കേസ് എന്നിവ പരിഗണിച്ച ബെഞ്ചിന്റേയും ഭാഗമായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

Tags :
news
Advertisement
Next Article