ഡെയറി മേഖലയില്‍ രാജ്യത്തെ ആദ്യ ഓഫ്-ഗ്രിഡ് സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിച്ച് സാപിന്‍സ്
കൊച്ചി: കൊച്ചി ആസ്ഥാനമായ പ്രമുഖ ഡെയറി ഉല്‍പ്പന്ന കമ്പനിയായ സാപിന്‍സ് ഈ മേഖലയില്‍ രാജ്യത്തെ ആദ്യത്തെ ഓഫ്-ഗ്രിഡ് സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിച്ച് ചരിത്രം കുറിച്ചു. കിഴക്കമ്പലത്ത് പ്രതിദിനം 50,000 ലിറ്റര്‍ സംസ്‌കരണശേഷിയുള്ള നവീകരിച്ച പ്ലാന്റിന്റെ മുഴുവന്‍ ഊര്‍ജ ആവശ്യങ്ങളും നിറവേറ്റാന്‍ 2.8 കോടി രൂപ ചെലവില്‍ സ്ഥാപിച്ച 200 കിലോവാട്ട് ശേഷിയുള്ള പ്ലാന്റിനാകുമെന്ന് സാപിന്‍സ് ഡെയറി മാനേജിംഗ് ഡയറക്ടര്‍ ജിജി തോമസ് കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
100 കിലോവാട്ട് ശേഷിയുള്ള ഇന്‍ഡക്ഷന്‍ ഹീറ്റ് എക്‌സ്‌ചേഞ്ചര്‍ കൂടി ഉള്‍പ്പെടുന്നതാണ് ഇന്റഗ്രേറ്റ്ഡ് എനര്‍ജി മാനേജ്‌മെന്റ് സിസ്റ്റത്തോടു (ഐഇഎംഎസ്) കൂടിയ പുതിയ സോളാര്‍ പ്ലാന്റെന്ന് ജിജി തോമസ് വിശദീകരിച്ചു.
മൊത്തം പ്ലാന്റിന്റെ വൈദ്യുതാവശ്യങ്ങള്‍ നിറവേറ്റുക വഴി പരിസ്ഥിതിക്ക് ചെയ്യുന്ന സേവനമാണ് എടുത്തുപറയേണ്ട മറ്റൊരു കാര്യം. ഇത്രത്തോളം എക്കോ ഫ്രണ്ട്‌ലി ആയിട്ടുള്ള കമ്പനിയുടെ പാക്കിങ് സംവിധാനം ഭാവിയിൽ ടെട്രാ പാക്കിങ്ങ് പോലുള്ള രീതിയിലേക്ക് വഴിമാറുമെന്നും നിലവിൽ ദോഷകരമല്ലാത്ത സംവിധാനങ്ങളാണ് ഉപയോഗപ്പെടുത്തുന്നതെന്നും പറഞ്ഞു.