Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സാരഥി സ്വപ്‌നവീട്‌ : 10 വീടുകൾക്ക് ധനസഹായം പ്രഖാപിച്ച് എം. എ.യൂസഫലി

08:40 PM Nov 17, 2024 IST | കൃഷ്ണൻ കടലുണ്ടി
Advertisement

കുവൈറ്റ് സിറ്റി : സാരഥീയം @ 25 പ്രൗഢ ഗംഭീരമായ അനുഭവമാക്കി ടീം സാരഥി. നവംബർ 15ന് വൈകുന്നേരം ഹവല്ലി പാലസ് ഹാളിൽ തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി കുവൈറ്റ് ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സഞ്ജയ് കെ മുലുക ഉദ്‌ഘാടന കർമം നിർവഹിച്ചു. ശ്രീനാരായണ ഗുരുവിൻറെ ആശയങ്ങൾ ഏതു കാലഘട്ടത്തിലും വളരെയധികം പ്രാധാന്യം നിറഞ്ഞതാണെന്നു അദ്ദേഹം ഉദ്‌ഘാടന പ്രസംഗത്തിൽ പരാമർശിച്ചു. സിൽവർ ജൂബിലി ചെയർമാൻ സുരേഷ് കെ സ്വാഗതം അർപ്പിച്ച ചടങ്ങിൽ സാരഥി പ്രസിഡന്റ് അജി കെ ആർ അധ്യക്ഷത വഹിച്ചു. രജത ജൂബിലി വേദിയിൽ ലുലു ഗ്രുപ്പ് ചെയർമാൻ ശ്രീ യൂസഫ് അലി എം എ യ്ക്ക് സാരഥിയുടെ പരമോന്നത ബഹുമതിയായ "ഗുരുദേവ സേവാരത്ന അവാർഡ് "ശിവഗിരി മഠം പ്രതിനിധി വീരേശ്വരാനന്ദ സ്വാമി നൽകി ആദരിച്ചു. അതോടൊപ്പം തന്നെ അദ്ദേഹത്തിന്റെ ജന്മദിനവും വേദിയിൽ ആഘോഷിച്ചു. സാരഥിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളെ എടുത്തു പറഞ്ഞു അനുമോദിച്ച യൂസഫ് അലിയുടെ ആശംസാപ്രസംഗത്തിൽ തുടർന്നുള്ള കാരുണ്യ പ്രവർത്തനങ്ങൾക്കു എല്ലാ വിധ പിന്തുണയും അറിയിച്ചു കൊണ്ട് ജനാവലിയെ സാക്ഷി നിർത്തി സാരഥിയുടെ സ്വപ്‌നവീട്‌ പദ്ധതിയ്ക്കായി 10 വീടുകൾക്കുള്ള ധനസഹായം പ്രഖാപിച്ചു.സാരഥിയുടെ വാർഷിക സ്പോൺസർ ബി ഇ സി എക്സ്ചേഞ്ച് സി ഇ ഓ മാത്യൂസ് വർഗീസ്, റോയൽ സീഗൾ ഗ്രൂപ്പ് ചെയർമാൻ സുനിൽ പറകപാടത്ത്, ടാർഗറ്റ് ഇന്റർനാഷനൽ സി ഇ ഓ ആൻഡ് മാനേജിങ് ഡയറക്ടർ പി എസ് കൃഷ്ണൻ, അഡ്വ. രാജേഷ് സാഗർ, സുരേഷ് കെ പി, സി എസ് ബാബു എന്നിവരെ ചടങ്ങിൽ ആദരിച്ചു. സ്വപ്നവീട് പദ്ധതിയിൽ നിർമ്മിച്ച പതിനൊന്നാമത് വീടിന്റെ താക്കോൽദാനം സ്പോൺസർ ശ്രീ പി എസ് കൃഷ്ണനിൽ നിന്നും കോർഡിനേറ്റർ മുരുകദാസ് ഏറ്റു വാങ്ങി. ബികെജി കമ്പനി ചെയർമാൻ കെ ജി ബാബുരാജൻ, സാരഥി പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ വിദ്യാഭ്യാസ സ്കോളർഷിപ്പ് പദ്ധതിയുടെ ഭാഗമായി അഞ്ചു കുട്ടികൾക്കുള്ള പഠനസഹായം വേദിയിൽ പ്രഖ്യാപിച്ചു.

Advertisement

25 വർഷത്തെ ഓർമ്മത്തുട്ടുകളെ കോർത്തിണക്കിയ സ്മരണിക "സാരഥ്യം" ചീഫ് എഡിറ്റർ വിനീഷ് വിശ്വം, സൈഗാൾ സുശീലൻ എന്നിവർ ചേർന്ന് പ്രസിഡന്റ് അജി കെ ആറിനു നൽകി പ്രകാശനം ചെയ്തു. സാരഥിയുടെ 2025 ലെ കലണ്ടർ ബില്ലവ പ്രസിഡന്റ് അമർനാഥ് സുവർണ, സാരഥി അംഗം വിനയബാബുവിന്‌ നൽകി പ്രകാശനം നിർവഹിച്ചു. സാരഥിയുടെ 25 വർഷത്തെ അടയാളപ്പെടുത്തിയ സ്വർണ നാണയം സിൽവർ ജൂബിലി വൈസ് ചെയർമാൻ സുരേഷ് ബാബുവും കൺവീനർ ബാബുരാജും ചേർന്ന് സാരഥി അംഗം ജിതേഷ് എം പി യ്ക്ക് നൽകി പ്രകാശനം നിർവഹിച്ചു. തീർത്ഥാടന പതാക സാരഥി പ്രസിഡന്റിൽ നിന്നും ഉപദേശക സമിതി അംഗം സി എസ് ബാബു ഏറ്റുവാങ്ങി. സിൽവർ ജൂബിലി വൈസ് ചെയർമാൻമാരായ സിജു സദാശിവൻ, വിനീഷ് വിശ്വം, സുരേഷ് ബാബു, ബിനുമോൻ എം കെ, പ്രീതി പ്രശാന്ത്, കേന്ദ്ര ഭാരവാഹികളായ സാരഥി വൈസ് പ്രസിഡന്റ് ബിജു ഗംഗാധരൻ, സെക്രട്ടറി റിനു ഗോപി , ജോയിന്റ് ട്രഷറർ അരുൺ സത്യൻ എന്നിവർ ചേർന്ന് സാരഥീയം@25 ന്റെ എല്ലാ കോ-സ്പോൺസർമാരെയും വേദിയിൽ ആദരിച്ചു. വീരേശ്വരാനന്ദ സ്വാമി, ബില്ലവ സംഘ പ്രസിഡന്റ് അമർനാഥ് സുവർണ, സാരഥി ജനറൽ സെക്രട്ടറി ജയൻ സദാശിവൻ, ട്രസ്റ്റ് ചെയർമാൻ ജിതിൻദാസ്, കേന്ദ്ര വനിതാ വേദി ചെയർപേഴ്സൺ പ്രീതി പ്രശാന്ത്, ഗുരുകുലം പ്രസിഡന്റ് ശിവപ്രിയ സജി എന്നിവർ ആശംസകൾ അറിയിച്ചു. പൂജ രഞ്ജിത്, പൗർണമി സംഗീത് എന്നിവർ അവതാരകരായെത്തി. ട്രഷറർ ദിനു കമൽ നന്ദി അറിയിച്ചു.

പത്ത് പന്ത്രണ്ടു ക്ലാസ്സുകളിൽ മികച്ച വിജയം നേടിയ കേരളത്തിലും കുവൈറ്റിലുമുള്ള കുട്ടികൾക്ക്, ശിവഗിരി മഠം പ്രതിനിധി ശ്രീമത് വീരേശ്വരാനന്ദ സ്വാമി, ബി കെ ജി കമ്പനി ചെയർമാൻ കെ ജി ബാബുരാജൻ, ട്രസ്റ്റ് ചെയർമാൻ ജിതിൻ ദാസ് മറ്റു കേന്ദ്ര ഭാരവാഹികൾ എന്നിവർ ശാരദാംബ എക്സലൻസ് അവാർഡുകളും അംഗങ്ങൾ സ്പോൺസർമാർചെയ്ത ക്യാഷ് അവാർഡുകളും നൽകി ആദരിച്ചു. നേരത്തെ ഗുരുദേവ ധർമ്മങ്ങളെ അടിസ്ഥാനമാക്കി ചിത്രാലയം ശശികുമാർ രചന നിർവഹിച്ചു സുനീഷ് വെങ്ങര സംവിധാനം ചെയ്ത ഇരുന്നൂറോളം സാരഥി അംഗങ്ങളും ഗുരുകുലം കുട്ടികളും ചേർന്ന് അരങ്ങിൽ ജീവൻ നൽകിയസംഗീത നാടക ആവിഷ്കാരം "കർമ്മ സാക്ഷി" കാണികളുടെ മുക്തകണ്ഠ പ്രശംസ നേടി. പ്രശസ്ത പിന്നണി ഗായകർ ഹരിചരൺ ശേഷാദ്രി, ശിഖ പ്രഭാകർ, ഡ്രമ്മർ കുമരൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഗീത നിശയോടെ സാരഥീയം@25 ഗംഭീര അനുഭവമായി തീർന്നു.

Advertisement
Next Article