Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സാരഥി രജത ജൂബിലി 'സാരഥീയം@25' നാളെ ഹവല്ലി പാലസ് ഹാളിൽ!

07:58 PM Nov 14, 2024 IST | കൃഷ്ണൻ കടലുണ്ടി
Advertisement

കുവൈറ്റ് സിറ്റി : സാരഥി കുവൈറ്റിന്റെ 25-മത് വാർഷിക ആഘോഷം 'സാരഥീയം @25' നാളെ നവംബർ 15 നു വൈകുന്നേരം 3 മണി മുതൽ ഹവല്ലി പാർക്കിലെ വേദിയിൽ അരങ്ങേറുന്നു. രജത ജൂബിലി യോടനുബന്ധിച്ച് പരമോന്നത പുരസ്കാരമായ ഗുരുദേവ സേവാരത്ന അവാർഡ് മാനുഷിക സേവനങ്ങൾക്കായുള്ള ആദരവായി ലുലു ഗ്രൂപ്പ്‌ ഇന്റർനാഷനൽ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ എം എ യൂസഫലിയ്ക്ക് നൽകി ആദരിക്കും. ശ്രീമദ് വീരേശ്വരാനന്ദ സ്വാമികൾ, ശിവഗിരി മഠം ഉപദേശക സമിതി അംഗവും പ്രമുഖ വ്യവസായിയുമായ ബാബുരാജ്, ഇന്ത്യൻ എംബസി പ്രതിനിധികൾ എന്നിവർ വിശിഷ്ട അതിഥികൾ ആയി പങ്കെടുക്കും.

Advertisement

സർവീസ് ടു ഹ്യൂമാനിറ്റി എന്ന ആപ്തവാക്യം മുഖമുദ്രയാക്കി പ്രവർത്തിച്ചുവരുന്ന സാരഥി 50 കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസ ധനസഹായ പദ്ധതിയ്ക്ക് വേദിയിൽ തുടക്കം കുറിക്കും. പഠന മികവ് പുലർത്തുന്ന 25 വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള സ്കോളർഷിപ്പും സാരഥി ട്രസ്റ്റിന്റെ ചേർത്തലയി ലുള്ള വിദ്യാഭ്യാസ സ്ഥാപനമായ എസ് സി എഫ് ഇ യുടെ നേതൃത്വത്തിൽ വയനാട് ദുരിത ബാധിത പ്രദേശത്തെ 25 കുട്ടികൾക്ക് കേന്ദ്ര യൂണിഫോം സേവനങ്ങൾക്കായുള്ള തൊഴിലധിഷ്ടിത പരിശീലനവും ഉൾപ്പെടെ വിദ്യാഭ്യാസമേഖലയിൽ ഒരു കോടി രൂപയുടെ പദ്ധതികൾ സാരഥി ആസൂത്രണം ചെയ്തിട്ടുണ്ട്. രജത ജൂബിലി വാർഷികം എന്നും ഓർമയിൽ സൂക്ഷിക്കുവാൻ സ്മരണികയായി ഗോൾഡ് കോയിൻ പ്രകാശനവും പ്രസ്തുത വേദിയിൽ നടക്കും. പത്ത് പന്ത്രണ്ടാം ക്ലാസ്സുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ശാരദാംബ എക്സലൻസ് അവാർഡിന്റെ വിതരണവും, സാരഥി ഭവന നിർമാണ പദ്ധതിയിൽ പൂർത്തിയാക്കിയ പതിനൊന്നാമത് വീടിന്റെ താക്കോൽ ദാനവും വേദിയിൽ നടക്കും. പ്രശസ്ത പിന്നണി ഗായകർ ഹരിചരൺ ശേഷാദ്രി, ശിഖ പ്രഭാകരൻ, ഡ്രമ്മർ കുമരൻ എന്നിവരുടെ നേത്യത്വത്തിൽ സംഗീതനിശയും അരങ്ങേറും എന്ന് ഭാരവാഹികൾ പത്ര കുറിപ്പിൽ അറിയിച്ചു.

Advertisement
Next Article