For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കഴിവുറ്റ നേതൃ നിരയെ ഒരുക്കിയെടുക്കാൻ സാരഥി ലീഡേഴ്‌സ് മീറ്റ്!

കഴിവുറ്റ നേതൃ നിരയെ ഒരുക്കിയെടുക്കാൻ സാരഥി ലീഡേഴ്‌സ് മീറ്റ്
Advertisement

.

Advertisement

കുവൈറ്റ് സിറ്റി : സാരഥി കുവൈറ്റ് ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു. സാരഥിയുടെ പതിനാറ് പ്രാദേശിക സമിതി യൂണിറ്റ് ഭാരവാഹികൾക്കും വനിതാ വേദി ഭാരവാഹികൾക്കും വിവിധ സബ് കമ്മിറ്റി ഭാരവാഹികൾക്കുമായി മെയ് 24 ന് അബ്ബാസിയ ആർട്സ് സർക്കിളിൽ വെച്ച് ആണ് ലീഡേഴ്സ് മീറ്റ് നടന്നത്. രാവിലെ പത്ത് മണി മുതൽ മൂന്ന് മണി വരെയായിരുന്നു ചടങ്ങ്.

രക്ഷാധികാരി സുരേഷ് കൊച്ചത്ത് ഉദ്ഘാടനം ചെയ്ത മീറ്റിൽ ജനറൽ സെക്രട്ടറി ജയൻ സദാശിവൻ അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത എൻ എൽ പി പരിശീലകനും മോട്ടിവേഷണൽ സ്പീക്കറുമായ ശ്രീകാന്ത് വാസുദേവൻ ഒരു നേതാവ് എങ്ങനെ ആയിരിക്കണം, സംഘടന മുന്നോട്ട് പോകുമ്പോൾ അവരുടെ ആത്യന്തിക ലക്ഷ്യം എന്തായിരിക്കക്കണം, അതിലേയ്ക്ക് എങ്ങനെ എത്തിച്ചേരാം തുടങ്ങിയ ആശയങ്ങൾ അംഗങ്ങൾക്ക് പകർന്നു നൽകി. സിൽവർ ജൂബിലി ചെയർമാൻ സുരേഷ് കെ, ലീഗൽ അഡ്വൈസർ രാജേഷ് സാഗർ, മീഡിയ കോർഡിനേറ്റർ ലിനി ജയൻ, ബിനിൽ ടി ഡി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ എടുത്തു. അംഗങ്ങളുമായി അവർ ആശയവിനിമയം നടത്തുകയും ചെയ്തു. സാരഥി ട്രസ്റ്റ് സെക്രട്ടറി ജിതിൻ ദാസ് ട്രസ്റ്റിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.

സാരഥി ഹെൽത്ത് ക്ലബിന്റെ ആഭിമുഖ്യത്തിൽ ബി എൽ എസ് പരിശീലകനും സാരഥി എക്സിക്യൂട്ടീവ് അംഗവുമായ വിജേഷ് വേലായുധൻ ആരോഗ്യ പരിപാലനത്തെകുറിച്ചും അടിയന്തരഘട്ടങ്ങളിൽ അംഗങ്ങൾ സ്വീകരിക്കേണ്ട മാർഗങ്ങളെപ്പറ്റിയും ക്ലാസ്സെടുത്തു. റിഗ്ഗയ് പ്രാദേശിക സമിതി ജൂൺ 14 ന് നടത്തുന്ന “ആരോഗ്യ സുരക്ഷ ഒരു ഓർമപ്പെടുത്തൽ” എന്ന പരിപാടിയുടെ ഫ്ലയർ ലീഡേഴ്സ് മീറ്റിൽ പ്രകാശനം ചെയ്തു. ഹസ്സാവി സൗത്ത് യൂണിറ്റംഗവും ഗാനരചയിതാവുമായ ബിജു പി എസ് അയിരൂർ രചന നിർവഹിച്ച ഗുരുദേവ ഭക്തിഗാനം ‘യുഗപ്രഭാവൻ’ സാരഥീയർക്കായി പ്രസ്തുതവേദിയിൽ വെച്ച് സമർപ്പിച്ചു. ലീഡേഴ്സ് മീറ്റ് കോർഡിനേറ്റർ സൈജു എം ചന്ദ്രൻ സ്വാഗതം അർപ്പിച്ച ചടങ്ങിൽ റിനു ഗോപി, വനിതാ വേദി ചെയർപേഴ്സൺ പ്രീതി പ്രശാന്ത് എന്നിവർ ആശംസകൾ അർപ്പിച്ചു. ട്രഷറർ ദിനു കമാൽ ഏവർക്കും നന്ദി അറിയിച്ചു.

Author Image

കൃഷ്ണൻ കടലുണ്ടി

View all posts

Veekshanam Kuwait

Advertisement

.