Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സാരഥി കുവൈറ്റ് ഫയർ ആൻഡ് സേഫ്റ്റി വെബിനാർ സംഘടിപ്പിച്ചു

11:20 PM Aug 04, 2024 IST | കൃഷ്ണൻ കടലുണ്ടി
Advertisement
Advertisement

കുവൈറ്റ് സിറ്റി : നിലവിലെ കാലാവസ്ഥാ സാഹചര്യത്തിൽ തുടർച്ചയായ അപകടങ്ങൾ ഉണ്ടാകുന്നതിനെ തുടർന്ന് അംഗങ്ങളിൽ അവബോധം ഉണർത്തുന്നതിനായി സാരഥി കുവൈറ്റ് ഫയർ ആൻഡ് സേഫ്റ്റിയെ പറ്റിയും അപകട സാഹചര്യങ്ങളെ എങ്ങനെ നേരിടണം എന്നതിനെപ്പറ്റിയും വെബിനാർ സംഘടിപ്പിച്ചു. അമേരിക്കൻ സൊസൈറ്റി ഓഫ് സേഫ്റ്റി പ്രൊഫഷണൽസ് (ആസ്പ് ) കുവൈറ്റ് ചാപ്റ്ററുമായി സഹകരിച്ച് സൂം ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ 2024 ഓഗസ്റ്റ് 2-ന് ആണ് വെബിനാർ സംഘടിപ്പിച്ചത്.

കുട്ടികൾ ഉൾപ്പെടെ നിരവധി സാരഥി അംഗങ്ങൾ പങ്കെടുത്ത പരിപാടിയിൽ സാരഥി ജനറൽ സെക്രട്ടറി ജയൻ സദാശിവൻ സ്വാഗതം ആശംസിച്ചു. സാരഥി വൈസ് പ്രസിഡന്റ് ബിജു ഗംഗാധരൻ നിയന്ത്രിക്കുകയുണ്ടായി. ഏവരും അറിഞ്ഞിരിക്കേണ്ട, അപകടം എങ്ങനൊക്കെയാണ് ഉണ്ടാകുന്നതെന്നും, ഒഴിവാക്കാനുള്ള മുൻകരുതലുകളും, നേരിടേണ്ടതെങ്ങനെയെന്നും ഉള്ള വിവിധ സെഷനുകൾ എ എസ് എസ് പി കുവൈറ്റ് ചാപ്റ്ററിന്റെ പബ്ലിക് റിലേഷൻ കമ്മിറ്റി ഹെഡ് പ്രബീഷ് അംഗങ്ങൾക്കായി എടുത്തു. എ എസ് എസ് പി കുവൈറ്റ് ചാപ്റ്റർ സെക്രട്ടറി സയ്യിദ് ഖാസിഫ് വാലി അംഗങ്ങളോട് സുരക്ഷയെ പറ്റി സംസാരിച്ചു. എ എസ് എസ് പി യുടെ മുൻ പ്രസിഡന്റും ടോസ്റ്റ്മാസ്റ്റർ ഇന്റർനാഷനൽ ഡിവിഷൻ ഡയക്ടറുമായ സുനിൽ എൻ എസ് അപകട സാധ്യതകളെപ്പറ്റി സംസാരിക്കുകയും എ എസ് എസ് പി യുടെ പ്രവർത്തങ്ങളെ അംഗങ്ങൾക്ക് പരിചയപ്പെടുത്തുകയും ചെയ്തു. ഫയർ ആൻഡ് സേഫ്റ്റി സെമിനാറിന്റെ പ്രാധാന്യം മനസ്സിലാക്കി പരിപാടി സംഘടിപ്പിച്ച സാരഥി കുവൈറ്റിനെ സയ്ദ് ഖാസിഫ് അഭിനന്ദിച്ചു.സാരഥി പ്രസിഡന്റ് കെ ആർ അജി വെബിനാറിന് ആശംസകൾ നേർന്നുകൊണ്ട് ഏവരും സുരക്ഷിതരായിഇരിക്കണമെന്നത്തിന്റെ ഗൗരവം ഓർമ്മിപ്പിച്ചു . വെബിനാറിന്റെ സമാപനസെഷനിൽ എ എസ് എസ് പി പങ്കെടുത്തവർക്കായി ഫയർ ആൻഡ് സേഫ്റ്റി വിഷയത്തെ അടിസ്ഥാനമാക്കി ക്വിസ് മത്സരം സംഘടിപ്പിക്കുകയും സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്തു. വയനാട് ഉരുൾപൊട്ടലിൽ ജീവൻ പൊലിഞ്ഞവർക്ക് അനുശോചനം അർപ്പിക്കുകയും ദുരിതബാധിതർക്ക് സഹായം നൽകുന്നത്തിനുള്ള സാരഥി കുവൈറ്റ് ഭാരവാഹികൾ അറിയിക്കുകയുമുണ്ടായി. സാരഥി ട്രഷറർ ദിനു കമൽ നന്ദി അറിയിച്ചു.

Advertisement
Next Article