സാരഥികുവൈറ്റ് വിദ്യാരംഭം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി : സാരഥി കുവൈറ്റിന്റെ നേതൃത്വത്തിൽ വിദ്യാരംഭം 2024 കുവൈറ്റിലെ രണ്ട് മേഖലകളിലായി ഒക്ടോബർ 13 നു രാവിലെ നടന്നു. മംഗഫ് മേഖലയിൽ വെച്ചു നടന്ന വിദ്യാരംഭത്തിൽ സാരഥി പ്രസിഡന്റ് അജി കെ ആറിന്റെയും കേന്ദ്ര വനിതാ വേദി ചെയർപേഴ്സൺ പ്രീതി പ്രശാന്തിന്റെയും സാന്നിദ്ധ്യത്തിൽ കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു. സാരഥി ഗുരുകുലം അദ്ധ്യാപകരായ സുധിന സലിംകുമാർ, സ്വപ്ന അജിത് എന്നിവർ കുട്ടികളെ ആദ്യാക്ഷരം കുറിപ്പിച്ചു.
അബ്ബാസിയ മേഖലയിൽ നടന്ന വിദ്യാരംഭ ചടങ്ങുകൾക്ക് സാരഥി ഗുരുദർശനവേദി ചീഫ് കോർഡിനേറ്റർ സൈഗാൾ സുശീലൻ നേതൃത്വം വഹിച്ചു. ഗുരുകുലം അദ്ധ്യാപിക മൊബിന സിജു കുരുന്നുകൾക്ക് അക്ഷരം കുറിപ്പിച്ചു. വിദ്യാരംഭചടങ്ങിൽ പങ്കെടുത്ത കുട്ടികൾക്കെല്ലാം സാരഥിയുടെ സ്നേഹോപഹാരം സമ്മാനിച്ചു. അക്ഷരലോകത്തേയ്ക്ക് ചുവട് വെച്ച എല്ലാ കുട്ടികൾക്കും സാരഥി പ്രസിഡന്റ് അജി കെ ആർ ആശംസ അറിയിച്ചു. വിദ്യാരംഭ ചടങ്ങുകൾ നടത്താൻ സഹായിച്ച സാരഥി യൂണിറ്റ് ഭാരവാഹികൾ, വനിതാ വേദി ഭാരവാഹികൾ, ഗുരുദർശന വേദി ഏരിയ കോർഡിനേറ്റേഴ്സ്, ഗുരുദർശന വേദി ഭാരവാഹികൾ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, കുട്ടികളെ ആദ്യാക്ഷരം കുറിപ്പിക്കാൻ തയ്യാറെടുപ്പിച്ച മാതാപിതാക്കൾ, മുഖ്യ കാർമികർ ആയ റിനീഷ് ബാബു, ദിലീപ് തുടങ്ങി പങ്കെടുത്ത എല്ലാവർക്കും ഗുരുദർശന വേദി ചീഫ് കോർഡിനേറ്റർ സൈഗാൾ സുശീലൻ നന്ദി അറിയിച്ചു.