For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

സാരഥി കേന്ദ്ര വനിതാവേദി ഹിപ്നോതെറാപ്പി വെബിനാർ സംഘടിപ്പിച്ചു

സാരഥി കേന്ദ്ര വനിതാവേദി ഹിപ്നോതെറാപ്പി വെബിനാർ സംഘടിപ്പിച്ചു
Advertisement
Advertisement

കുവൈറ്റ് സിറ്റി : സാരഥി അലയൻസ് ഫോർ മൈൻഡ് എംപവർമെന്റിന്റെ (സെയിം ) ഭാഗമായി സാരഥിയുടെ കേന്ദ്ര വനിതാവേദി "ഹൈപ്നോതെറാപ്പി” എന്ന വിഷയത്തെ ആസ്പദമാക്കി സൂം പ്ലാറ്റ്ഫോമിലൂടെ വെബിനാർ സംഘടിപ്പിച്ചു. കുവൈറ്റിലെ പ്രമുഖ മോട്ടിവേഷണൽ സ്പീക്കറും ഹിപ്നോസിസ് ആൻഡ് എൻ എൽ പി ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് മേധാവിയും ആയ ശ്രീകാന്ത് വാസുദേവൻ സെമിനാറിന്റെ മുഖ്യാഥിതിയായി പങ്കെടുക്കുകയുണ്ടായി. ഹിപ്നോതെറാപ്പി യെകുറിച്ചും മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്ന രീതികളെക്കുറിച്ചും , അതിനായി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും വിശദമായി ക്ലാസ്സ് എടുത്തു. സാരഥി കേന്ദ്ര വനിതാ വേദി വൈസ് ചെയർപേഴ്സൺ സിജി പ്രദീപിന്റെ അധ്യക്ഷതയിൽ നടന്ന വെബിനാറിൽ ജോയിന്റ് സെക്രട്ടറി ആശ ജയകൃഷ്ണൻ സ്വാഗതം ആശംസിക്കുകയൂം ജോയിന്റ് ട്രഷറർ ഹിത സുഹാസ് ചോദ്യോത്തര വേള കൈകാര്യം ചെയ്തു.

മാനസികാരോഗ്യവും ഹിപ്നോതെറാപ്പി രീതികളുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങൾ സെമിനാറിൽ ഉന്നയിക്കപ്പെട്ടു. നൂറോളം പേർ പങ്കെടുത്ത ചടങ്ങിൽ സാരഥി പ്രസിഡന്റ്‌ അജി കെ ആർ, ഹെൽത്ത്‌ കോർഡിനേറ്റർ ഷൈനി അരുൺ എന്നിവർ ആശംസകൾ നേർന്നു. കേന്ദ്ര വനിതാവേദി ട്രഷറർ ബിജി അജിത്കുമാർ എവർക്കും നന്ദി അറിയിച്ചു.

Author Image

കൃഷ്ണൻ കടലുണ്ടി

View all posts

Veekshanam Kuwait

Advertisement

.