For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

സരിനും സുധീറും ചതിയൻ ചന്തുമാർ

അധികാര ഭ്രാന്തിന്റെ അവതാരങ്ങളെ ജനം തള്ളും
11:30 AM Oct 18, 2024 IST | Online Desk
സരിനും സുധീറും ചതിയൻ ചന്തുമാർ
Advertisement
Advertisement

സ്ഥാനമാനങ്ങളും അധികാരവും സമ്പത്തും ഒക്കെ മനുഷ്യൻറെ ബലഹീനതകൾ ആണ്. അർഹതയുടെ അടിസ്ഥാനത്തിൽ പ്രവർത്തനത്തിലൂടെ ഇതൊക്കെ സ്വന്തമാക്കുമ്പോൾ ആണ് അതിന് അർത്ഥവും ആയുസ്സും ഉണ്ടാവുക. രാഷ്ട്രീയം എന്നത് പൂർവ്വകാല ചരിത്രത്തിലെ വാസ്തവങ്ങളുടെയും സത്യധർമ്മങ്ങളുടെയും നീതിബോധത്തിന്റെയുംഏടുകളിൽ നിന്നും അകന്നുമാറി സ്വാർത്ഥതയുടെയും സ്വന്തം ചിന്തയുടെയും വഴിത്താര മാത്രമായി മാറിയിട്ടുണ്ട്. ഇത്തരം വഴികളിലൂടെ സഞ്ചരിക്കാൻ തയ്യാറാവുന്നവരുടെ എണ്ണവും പെരുകി വരുന്നുണ്ട്. അധികാരമോഹത്തിന്റെ അഭിനിവേശത്തിൽ കുടുങ്ങിപ്പോയ ഇത്തരം ആൾക്കാരുടെ പ്രത്യക്ഷപ്പെടലുകൾ കൂടുതൽ ഉണ്ടാകുന്നത് തെരഞ്ഞെടുപ്പ് അവസരങ്ങളിൽ ആണ്. ഇപ്പോൾ കേരളത്തിൽ നടക്കാനിരിക്കുന്ന മൂന്ന് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പുകൾ പ്രഖ്യാപിക്കപ്പെട്ട സമയത്തും ഇത്തരം അവതാരങ്ങൾ കോൺഗ്രസിനകത്തുംകുറഞ്ഞതുള്ളുന്ന വൃഥാ വ്യായാമത്തിന്റെനാടകരംഗങ്ങളാണ് കണ്ടുകൊണ്ടിരിക്കുന്നത്.

എട്ടു വർഷക്കാലം മാത്രമുള്ള രാഷ്ട്രീയ പാരമ്പര്യത്തിന്റെ അഹങ്കാര ഗർവിൽ 138 വർഷത്തിന്റെ രാഷ്ട്രീയ ചരിത്രം ഉള്ള ഒരു പ്രസ്ഥാനത്തെ വെല്ലുവിളിക്കാൻ ഒരാൾ തയ്യാറായി എങ്കിൽ അതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത് തെറ്റിപ്പോയ സമനിലയുടെ അവസ്ഥ ആയിരിക്കണം. കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ ഡിജിറ്റൽ മീഡിയ ചുമതലയിലേക്ക് കടന്നുവന്ന ഡോക്ടർ സരിൻ വിദ്യാഭ്യാസപരമായി ഉയരങ്ങളിൽ എത്തിയ ആളാണ്. വലിയ പദവികൾ ഉപേക്ഷിച്ചുകൊണ്ട് കോൺഗ്രസ് പാർട്ടിയുടെ ആദർശങ്ങളിലും ആശയങ്ങളിലും ആവേശം കൊണ്ട് പാർട്ടിയിലേക്ക് വന്ന ആളാണ് സരിൻ. പാർട്ടിയിൽ പ്രവർത്തന പാരമ്പര്യത്തിന്റെ ചുരുങ്ങിയ അധ്യായം മാത്രമുള്ള അദ്ദേഹത്തെ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലം മണ്ഡലത്തിൽ കോൺഗ്രസ് പാർട്ടിയുടെ സ്ഥാനാർത്ഥിത്വം നൽകി അംഗീകരിച്ചതാണ്. അവിടെ തോൽക്കേണ്ടി വന്നത് എന്തുകൊണ്ട് എന്നതിന് ഉത്തരം അദ്ദേഹം തന്നെ പറയേണ്ടതാണ്.

ഇപ്പോൾ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം കിട്ടിയില്ല എന്നതിൻറെ പേരിൽ ഇരുണ്ടു വെളുത്തപ്പോൾ കോൺഗ്രസിനെ തള്ളിപ്പറഞ്ഞ ചതിയൻ ചന്തുവായി സരിൻ മാറിയിരിക്കുന്നു. ഒരു രാത്രി വെളുത്തപ്പോൾ കോൺഗ്രസ് പാർട്ടിക്ക് അദ്ദേഹം കണ്ടെത്തിയ കുറ്റങ്ങളും കുറവുകളും മഹാഭാരതത്തേക്കാൾ വലിയതാണ് എന്നാൽ താൻ ചെയ്യുന്നത് രാഷ്ട്രീയ വഞ്ചനയാണെന്നും അവസരവാദത്തിന്റെ അതിരുകളില്ലാത്ത അടവുകൾ ആണെന്നും തിരിച്ചറിയാൻ കഴിയാത്തത് അദ്ദേഹത്തിന് മാത്രമാണ്.

പാലക്കാടിനൊപ്പം നിയമസഭ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മറ്റൊരു മണ്ഡലമാണ് ചേലക്കര. അവിടെ ഇതുപോലെ തന്നെ ഒരു അവതാരം പ്രത്യക്ഷപ്പെട്ടു. പലതവണ തെരഞ്ഞെടുപ്പ് മത്സരങ്ങളിൽ അവസരം നൽകിയ കോൺഗ്രസ് പാർട്ടിയെ തള്ളിപ്പറഞ്ഞുകൊണ്ട് ഇ.കെ. സുധീർ എന്ന മറ്റൊരു നേതാവും കടന്നുവന്നിട്ടുണ്ട്. ഇദ്ദേഹം കോൺഗ്രസ് പാർട്ടിയെ തള്ളിപ്പറയുക മാത്രമല്ല നിലനിൽപ്പിനായി ഉറപ്പിക്കുന്നതിന് കണ്ടെത്തിയ ഉപാധി തന്നെ കേരളീയരായ പ്രബുദ്ധ വോട്ടർമാരെ രസിപ്പിക്കുന്നതാണ്. കമ്മ്യൂണിസ്റ്റ് തോഴനായി മാറി രണ്ടു തവണ തെരഞ്ഞെടുപ്പിൽ ജയിച്ച് സ്വന്തം പാർട്ടിയെ എങ്ങനെയൊക്കെ അധിക്ഷേപിക്കാമോ, അതെല്ലാം ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്ന രണ്ടും കെട്ട രാഷ്ട്രീയത്തിന്റെ ഉടയവനായ പി വി അൻവർ എന്ന നേതാവിന്റെ അജ്ഞാത പാർട്ടിയുടെ സ്ഥാനാർഥി ആകാൻ ആണ് സുധീർ ആവേശം കാണിച്ചിരിക്കുന്നത്. ഇതും അധികാര ഭ്രമത്തിന്റെ അതിരുവിട്ട ആവേശം മൂലം ഉണ്ടാകുന്ന സ്ഥലകാല വിഭ്രാന്തിയുടെ ഫലമാണ്.

കയറ്റിറക്കങ്ങളുടെ സ്ഥിതിവിവര കണക്കുകൾ ഏറെയുള്ള പാർട്ടിയാണ് കോൺഗ്രസ്, തിരഞ്ഞെടുപ്പ് ഫലങ്ങൾ വരുമ്പോൾ തോൽവിയും ജയവും മാറിമാറി അനുഭവിച്ചു സ്വതന്ത്ര ഭാരതത്തിൻറെ ജനാധിപത്യ പ്രക്രിയയിൽ ഇന്നും അജയ്യമായ സാന്നിധ്യമായി ജന മനസുകളിൽ നിറഞ്ഞുനിൽക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പാർട്ടിയെ ഏതെങ്കിലും ഒരു അവസരവാദി തള്ളിപ്പറഞ്ഞാൽ അതിലൂടെ ഒഴുകിപ്പോകില്ല എന്നെങ്കിലും ഈ നേതാക്കൾ തിരിച്ചറിയണം.

Tags :
Author Image

Online Desk

View all posts

Advertisement

.