കെ കെ ശൈലജയ്ക്കെതിരെയുള്ള സൈബർ ആക്രമണം ഷാഫിയുടെ അറിവോടെയെന്ന് പറയുന്നത് ശുദ്ധ അസംബന്ധം: കെ കെ രമ
10:59 AM Apr 17, 2024 IST
|
Online Desk
Advertisement
വടകര ലോക്സഭ മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി കെ കെ ശൈലജയ്ക്ക് എതിരെയുള്ള സൈബർ ആക്രമണം അംഗീകരിക്കാനാവില്ലെന്ന് പറയുമ്പോൾ തന്നെ വിഷയം വഴിതിരിച്ചുവിടാൻ ആരെയും അനുവദിക്കില്ലായെന്ന് കെ കെ രമ എംഎൽഎ.
Advertisement
"‘‘ശൈലജയ്ക്ക് എതിരെ നടക്കുന്ന സൈബർ ആക്രമണം ഷാഫി പറമ്പിൽ അറിഞ്ഞുകൊണ്ടാണെന്ന എൽഡിഎഫ് വാദം ശുദ്ധ അസംബന്ധമാണ്, നുണയാണ്. മുഖമില്ലാത്തവർ സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന അധിക്ഷേപങ്ങള്‍ അവസാനിപ്പിക്കണം’’–രമ പറഞ്ഞു. ഇനിയും ഒരു സ്ത്രീയും ഇതുപോലെ രാഷ്ട്രീയം പറയുമ്പോൾ അവരെ ലൈംഗീകമായി അധിക്ഷേപിക്കുന്ന ഒരു പ്രവർത്തനവും ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുത്. ആരുടെ ഭാഗത്തു നിന്നാണോ ഉണ്ടായത് അവർക്കെതിരെ നടപടി സ്വീകരിക്കാൻ പോലീസ് തയ്യാറാകണമെന്നും കെ കെ രമ ചൂണ്ടിക്കാട്ടി.
Next Article