For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കേന്ദ്ര സർക്കാരിനു വൻ തിരിച്ചടി, ഇലക്റ്ററൽ ബോണ്ട് ഹർജി കോടതി തള്ളി

11:55 AM Mar 11, 2024 IST | veekshanam
കേന്ദ്ര സർക്കാരിനു വൻ തിരിച്ചടി  ഇലക്റ്ററൽ ബോണ്ട് ഹർജി കോടതി തള്ളി
Advertisement

ന്യൂ‍ൽഹി : ഇലക്ടറൽ ബോണ്ട് കേസിൽ കേന്ദ്ര സർക്കാരിനു വൻ തിരിച്ച‌ടി. ഇതു സംബന്ധിച്ച് എസ് ബിഐ നൽകിയ ഹർജി കോടതി തള്ളി. കേസിൽ പൂർണ വിവരങ്ങൾ നാളെത്തന്നെ കോടതിക്കു കൈമാറണമെന്ന് സുപ്രീം കോടതിയുടെ അഞ്ചം​ഗ ബഞ്ച് വിധിച്ചു. ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് കോർപ്പേറേറ്റുകൾ നൽകിയ രഹസ്യ സംഭാവനയാണ് ഇലക്റ്ററൽ ബോണ്ടുകളിലൂടെ സ്വീകരിച്ചത്. മാർച്ച് 15നു മുൻപ് മുഴുവൻ സംഭവാനകളുടെയും കണക്ക് വ്യക്തമാക്കണമെന്നും കോടതി.
കേസിൽ സുപ്രീംകോടതി വിധി പറഞ്ഞിട്ട് 26 ദിവസം കഴിഞ്ഞു. ഇത് വരെ എന്ത് ചെയ്യുകയായിരുന്നുവെന്നും എന്തിന് സമയം വൈകിപ്പിച്ചെന്നും കോടതി എസ് ബിഐയുടെ സമയം നീട്ടി നൽകാനുളള ഹർജി പരിഗണിക്കവേ ചോദിച്ചു. ഇലക്ട്രറൽ ബോണ്ടുകൾ നൽകുന്നത് നിർത്തിവച്ചുവെന്നും പൂർണ്ണവിവരം നൽകുന്നതിന് സമയം വേണമെന്നായിരുന്നു എസ്ബിഐയ്ക്കായി ഹാജരായ ഹരീഷ് സാൽവേ കോടതിയെ അറിയിച്ചത്.

Advertisement

ഇതോടെ വിധി വന്ന 26 ദിവസം കൊണ്ട് എന്താണ് ബാങ്ക് ഇതുവരെ ചെയ്തതെന്ന് കോടതി ആരാഞ്ഞു. അതിനെ കുറിച്ച് ഹർജിയിൽ ഒന്നും പറയുന്നില്ലല്ലോ എന്നും കോടതി ചോദിച്ചു. സാങ്കേതികത്വമല്ല. ഉത്തരവ് അനുസരിക്കുകയാണ് വേണ്ടത്. എസ്ബിഐയിൽ നിന്ന് ആത്മാർത്ഥത പ്രതീക്ഷിക്കുന്നുവെന്നും കോടതി സൂചിപ്പിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ രഹസ്യരേഖയായി നൽകിയത് പരസ്യപ്പെടുത്താൻ നിർദേശം നൽകാമെന്ന് കോടതി വ്യക്തമാക്കി. പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷൻ വാദത്തിനിടെ നല്കിയ മുദ്രവച്ച കവർ കോടതി തുറന്നു.

Tags :
Author Image

veekshanam

View all posts

Advertisement

.