സ്‌കൂള്‍ ഓഡിറ്റോറിയവും ഗ്രൗണ്ടും മറ്റ് ആവശ്യങ്ങൾക്ക് നല്‍കരുത്: ഹൈക്കോടതി
കൊച്ചി: സ്കൂൾ ഓഡിറ്റോറിയവും ഗ്രൗണ്ടും മറ്റാവശ്യങ്ങൾക്കായി നൽകുന്നതിന് എതിർത്ത് ഹൈക്കോടതി. വിദ്യാലയങ്ങൾ വിദ്യാഭ്യാസത്തിൻ്റെ ക്ഷേത്രങ്ങളാണ്. അതിനാൽ വിദ്യാർഥികളുടെ ഉന്നമനത്തിന് വേണ്ടിയല്ലാത്ത പരിപാടികൾക്ക് ഇനിമുതൽ സ്‌കൂളുകളിലെ ഓഡിറ്റോറിയം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉപയോഗിക്കരുത്. സർക്കാർ സ്‌കൂളുകൾ പൊതുസ്വത്തായതിനാൽ വിദ്യാഭ്യാസേതര ആവശ്യങ്ങൾക്കുപോലും ഉപയോഗിക്കാമെന്ന ധാരണ പഴഞ്ചനാണ്. തിരുവനന്തപുരം മണ്ണന്തല ഗവ. സ്‌കൂള്‍ ഓപണ്‍ ഓഡിറ്റോറിയം മതപരമായ ഒരു ചടങ്ങിന് വിട്ടുനല്‍കാത്ത പ്രധാന അധ്യാപികയുടെ നടപടി ചോദ്യം ചെയ്ത് എസ്‌എന്‍ഡിപി യോഗം മണ്ണന്തല ശാഖ നല്‍കിയ ഹര്‍ജി പരിഗണിച്ചപ്പോഴാണ് കോടതിയുടെ പ്രസ്താവന.കുട്ടികളെ മികച്ച പൗരന്മാരായി വളര്‍ത്താന്‍ കഴിയും വിധം വിദ്യാഭ്യാസത്തിന്റെ അത്യുന്നതങ്ങളിലെത്തിക്കാന്‍ ശ്രമിക്കുന്ന ആധുനിക കാലത്ത് നമ്മുടെ ചിന്തകള്‍ക്കും മാറ്റമുണ്ടാകണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു.