Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഉച്ചക്കഞ്ഞിക്കു പിച്ചച്ച‌ട്ടി, കൊള്ളയാത്രയ്ക്ക് സ്കൂൾ ബസുകളും

12:56 PM Nov 18, 2023 IST | ലേഖകന്‍
Advertisement

കൊല്ലം: സ്കൂളുകളിൽ ഉച്ച ഭക്ഷണം നൽകാൻ ഹെഡ്മാസ്റ്റർമാരോടു പിച്ചച്ചട്ടി എടുക്കാൻ പറഞ്ഞ പൊതു വിദ്യാഭ്യാസ വകുപ്പ്, മുഖ്യമന്ത്രിയുടെ നവകേരള കൊള്ളയാത്രയ്ക്കു സർക്കാർ സ്കൂൾ ബസുകൾ വിട്ടു കൊടുക്കാൻ ഉത്തരവിറക്കി. കുടുംബശ്രീ അടക്കമുള്ള യൂണിറ്റുകളിൽ നവകേരള സദസിന് ആളെ എത്തിക്കാനാണ് സ്കൂൾ കുട്ടികളുടെ പിച്ചച്ച‌ട്ടിയിൽ കൈയിട്ടത്. ഇതിനെതിരേ വ്യാപക പ്രതിഷേധം ഉയരുകയാണ്.
മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് ജനങ്ങൾക്ക് മുന്നിലെത്തുന്ന സംസ്ഥാന സർക്കാരിന്റെ നവകേരള സദസ്സ് പരിപാടിയുടെ ഭാഗമായി സ്കൂൾ ബസുകളും വിട്ടുനൽകണമെന്നാണു നിർദ്ദേശം. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടിരിക്കുന്നത്. സംഘാടകർ ആവശ്യപ്പെട്ടാൽ ബസുകൾ വിട്ടു നൽകാമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. ഇന്ധന ചെലവും ഡ്രൈവറുടെ ബാറ്റയും സംഘാടകർ നൽകണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

Advertisement

നവ കേരള സദസ്സ് പരിപാടിയിക്കെത്തുന്ന പൊതുജനങ്ങളുടെ സൗകര്യം പരിഗണിച്ചാണ് ബസുകൾ വിട്ടുനൽകാൻ ആവശ്യപ്പെട്ടത്. ഇന്നാണ് നവകേരള സദസ്സ് മഞ്ചേശ്വരത്ത് നിന്ന് ആരംഭിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉച്ചയോടെ കാസർകോടെത്തും. മന്ത്രിമാർ ഇന്നലെ മുതൽ തന്നെ ജില്ലയിലേക്ക് എത്തിത്തുടങ്ങി. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാനുള്ള ബസ് ഇന്ന് പുലർച്ചെ കാസർകോട് എത്തിച്ചു. ഇതിപ്പോൾ കാസർകോട് എആർ ക്യാംപിലാണ് ഉള്ളത്.

Tags :
featured
Advertisement
Next Article