For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ഹരിയാനയിൽ സ്കൂൾ ബസ് മറിഞ്ഞു; കുട്ടികളടക്കം 40 പേർക്ക് പരിക്ക്

12:49 PM Jul 08, 2024 IST | ലേഖകന്‍
ഹരിയാനയിൽ സ്കൂൾ ബസ് മറിഞ്ഞു  കുട്ടികളടക്കം 40 പേർക്ക് പരിക്ക്
Advertisement
Advertisement

ചണ്ഡീഗഢ്: സ്കൂൾ ബസ് മറിഞ്ഞ് സ്കൂൾ കുട്ടികളടക്കം 40 പേർക്ക് പരിക്കേറ്റു. ഹരിയാനയിലെ പഞ്ച്കുള ജില്ലയിൽ ഇന്ന് രാവിലെയാണ് സംഭവം. പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റ ഒരു സ്ത്രീയെ ചണ്ഡീഗഡ് പിജിഐ ആശുപത്രിയിലേക്ക് മാറ്റി.

ബസിൽ തിങ്ങി നിറ‍ഞ്ഞാണ് കുട്ടികൾ സ‍ഞ്ചരിച്ചത്. ബസിന്റെ അമിതഭാരവും റോഡിൻ്റെ ശോച്യാവസ്ഥയും അപകടത്തിന് കാരണമായേക്കാം എന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പഞ്ച്കുലയിലെ കോൺഗ്രസ് എംഎൽഎ പ്രദീപ് ചൗധരി അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്. പരിക്കേറ്റ നിരവധി സ്കൂൾ കുട്ടികൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതും വീഡിയോയിൽ കാണാം.

Tags :
Author Image

ലേഖകന്‍

View all posts

Advertisement

.